Skip to main content
ചിത്രകാരന്‍മാരുടെ കൂട്ടായ്മ സംഘടിപ്പിച്ചു

ചിത്രകാരന്‍മാരുടെ കൂട്ടായ്മ സംഘടിപ്പിച്ചു

കോഴിക്കോട് കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ചിത്രകാരന്‍മാരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. മൊഫ്യൂസില്‍ ബസ്റ്റാന്റില്‍ പ്രമുഖ ചിത്രകാരി കബിത മുഖോപാധ്യായ ഉദ്ഘാടനം ചെയ്തു. കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ദിവാകരന്‍, ചെയര്‍പേഴ്‌സണ്‍മാരായ ഡോ.എസ് ജയശ്രീ, രേഖ, കൗണ്‍സിലര്‍മാരായ ടി മുരളീധരന്‍, പി ബിജു ലാല്‍ സംസാരിച്ചു. വരുഖി വുമണ്‍ ആര്‍ട്ട്, വിസ്മയ സ്‌കൂള്‍ ഓഫ് ആനിമേഷന്‍, ചിത്രകാരന്‍മാരായ അഭിലാഷ് തിരുവോത്ത്, ഹാറുല്‍ അല്‍ ഉസ്മാന്‍, സുരേഷ് ഉണ്ണി, കൃഷ്ണന്‍ പാതിരിശ്ശേരി, ബിനീഷ് പള്ളി പുറത്ത്, രാജന്‍ കടലുണ്ടി, രാജേഷ് പുല്‍ പറമ്പില്‍, ഷെരീഫ ഫറോക്ക്, ജിഷ, കെ.ടി ദിനേശന്‍, ഷമീര്‍ മക്കടവില്‍ നടക്കാവ് ഗേര്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

 

date