എകെജി സ്മൃതി മണ്ഡപത്തിൽ ദേശീയ പതാക ഉയർത്തി
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പെരളശ്ശേരിയിലെ എകെജി സ്മൃതി മണ്ഡപത്തിൽ ദേശീയ പതാക ഉയർത്തി. രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ധിക്കായി പോരാടിയ എകെജിക്ക് ആദരവ് നൽകുന്നതിന്റെ ഭാഗമായാണ് ദേശീയ പതാക ഉയർത്തിയത്. സർക്കാർ, തദ്ദേശസ്വയംഭരണ വകുപ്പ്, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പെരളശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ ദേശീയ പതാക ഉയർത്തി. ജില്ലാ പഞ്ചായത്ത് അംഗം കെ വി ബിജു, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി ബാലഗോപാലൻ, പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി പ്രശാന്ത്, പഞ്ചായത്ത് സെക്രട്ടറി പി പി സജിത, പി വി ഭാസ്‌കരൻ, ടി സവിത, പി രഘു, കെ കെ സുഗതൻ, എ ടി റീന, കെ ഷാജൻ, പെരളശ്ശേരി എകെജി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും സി പി ഒമാരായ എൻ സുനിൽകുമാർ, ആർ കെ രജിത, യു അനിത തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments