വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ അഞ്ച്, ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പട്ടികജാതി/പട്ടികവര്‍ഗ/മറ്റ് പിന്നോക്ക വിഭാഗത്തില്‍പ്പെടുന്ന ആണ്‍കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി കുടുംബ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം, താമസം, ഭക്ഷണം, വസ്ത്രം എന്നിവ സൗജന്യം.
ഓണം, ക്രിസ്തുമസ്, മധ്യവേനല്‍ അവധിക്ക് വീട്ടില്‍ പോയി മടങ്ങി വരുന്നതിനുള്ള യാത്രാപ്പടിയും അനുവദിക്കും. താല്‍പ്പര്യമുള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ വരുമാനം, ജാതി, കുട്ടിയുടെ പ്രായം, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ആഗസ്റ്റ് 31 നു മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ സീനിയര്‍ സൂപ്രണ്ട്, ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, പേഴുംപാറ പി.ഒ, വടശ്ശേരിക്കര, പത്തനംതിട്ട-689662 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ mrspta@yahoo.in എന്ന ഇ-മെയിലിലോ അയയ്ക്കാം. ഫോണ്‍ : 9447875275, 9446988929, 9446349209.
- Log in to post comments