Skip to main content

സ്‌കോള്‍ കേരള; ഡിസിഎ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

സ്‌കോള്‍ കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി, വിഎച്ച്സി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡിസിഎ കോഴ്സ് എട്ടാം ബാച്ച് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി /തത്തുല്യ യോഗ്യതയുളള ആര്‍ക്കും പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. പിഴ കൂടാതെ സെപ്റ്റംബര്‍ 12 വരെയും 60 രൂപ പിഴയോടെ 20 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന് ശേഷം രണ്ട് ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുളള അപേക്ഷകള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ കേരള വിദ്യാഭവന്‍, പൂജപ്പുര പി.ഒ, തിരുവനന്തപുരം 12 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ : 0471 2 342 950, 2 342 271, 2 342 369. വെബ് സൈറ്റ് : www.scolekerala.org
 

date