കാര്ഷിക സെന്സസ് ; വിവരശേഖരണത്തിന് അവസരം
പതിനൊന്നാമത് കാര്ഷിക സെന്സസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തിനായി ഹയര് സെക്കണ്ടറി/ തത്തുല്യയോഗ്യതയുളള, സ്മാര്ട്ട്ഫോണ് സ്വന്തമായിട്ടുളളവരും അത് ഉപയോഗിക്കുന്നതില് പ്രായോഗിക പരിജ്ഞാനവുമുളള ഉദ്യോഗാര്ഥികള്ക്ക് അവസരം. ഒരു വാര്ഡിന് പരമാവധി 4600 രൂപയാണ് പ്രതിഫലം. ഒന്നാംഘട്ട വിവരശേഖരണത്തില് ഓരോ വാര്ഡിലെയും താമസക്കാരായ കര്ഷകരുടെ കൈവശാനുഭവ ഭൂമിയുടെ വിവരങ്ങള് ശേഖരിക്കുന്നു.
താല്പര്യമുളള ഉദ്യോഗാര്ഥികള് ഇന്റര്വ്യൂവില് നേരിട്ട് പങ്കെടുക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര് ജോലി പൂര്ത്തിയാക്കുന്നതുവരെ നിര്ബന്ധമായും തുടരണം. ആഗസ്റ്റ് 25 ന് രാവിലെ 10 ന് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല് ഓഫീസ് റവന്യൂ ടവര് അടൂര്, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല് ഓഫീസ് മിനി സിവില് സ്റ്റേഷന് റാന്നി. ആഗസ്റ്റ് 26 ന് രാവിലെ 10 ന് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല് ഓഫീസ് റവന്യൂ ടവര് തിരുവല്ല, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല് ഓഫീസ് ജെസി ടവര്, സ്റ്റേഡിയം ജംഗ്ഷന് പത്തനംതിട്ട. ആഗസ്റ്റ് 27ന് രാവിലെ 10ന് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല് ഓഫീസ്, മിനി സിവില് സ്റ്റേഷന്, മല്ലപ്പളളി. ഫോണ് : 0468 2 998 400.
- Log in to post comments