കൃഷി പാഠം പകർന്ന് ചെമ്പിലോട്ടെ കർഷക ദിനാചരണം
ചെമ്പിലോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന കർഷക ദിനാചരണം എ ഡി എം കെ കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. എല്ലാവരും കർഷകരാവുക, എല്ലായിടവും കൃഷിയിടമാക്കുക എന്ന സന്ദേശവുമായാണ് പരിപാടി നടത്തിയത്.
മുതുകുറ്റി യു പി സ്കൂൾ വിദ്യാർഥികൾ കൃഷിചെയ്ത 50 കിലോ നെല്ലും പച്ചക്കറിയും ഉപയോഗിച്ച് 1000 പേർക്ക് സദ്യ ഒരുക്കി. പഞ്ചായത്തിലെ മികച്ച കർഷകനായ സി ഗംഗാധരൻ, മികച്ച വനിതാ കർഷക സി വിജിഷ, യുവ കർഷകൻ ഷെറിൻ രാജ്, ക്ഷീര കർഷകൻ ഇ പ്രവീൺ, വിദ്യാർഥി കർഷകൻ സി ശ്രീഷ്ണയ്, മികച്ച കർഷക തൊഴിലാളി മോഹനൻ പൊനാക്കിൽ, മുതിർന്ന കർഷകൻ വല്ലത്തിൽ ഗോവിന്ദൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ഇലയറിവുകൾ, ഭക്ഷ്യ സുരക്ഷയും സുരക്ഷിത കൃഷിയും, തേനീച്ച കൃഷിയും ആരോഗ്യവും എന്നീ വിഷയങ്ങളിൽ യഥാക്രമം പി വി ദാസൻ, എം കെ പി മാവിലായി, ഒ രതീശൻ മാസ്റ്റർ എന്നിവർ ക്ലാസെടുത്തു. മുതുകുറ്റി യു പി സ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ ദാമോദരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സി പ്രസീത, സ്ഥിരം സമിതി അധ്യക്ഷരായ കെ സുരേശൻ, ഡി ജിഷ, ടി രതീശൻ, പഞ്ചായത്ത് അംഗങ്ങളായ കെ ഷൈമ, കെ വി ബാലാമണി, കെ പി ലോഹിതാക്ഷൻ, കെ സി പ്രകാശൻ, പി ഷജില, ടി രതീശൻ, ടി കെ ഗോവിന്ദൻ, കെ സി ഫാത്തിമ, എ വിദ്യ, ഗീത മുരളീധരൻ, ബിന്ദു അരവിന്ദ്, കെ ഷംന, കൃഷി ഓഫീസർ ശ്രുതിലക്ഷ്മി, പഞ്ചായത്ത് സെക്രട്ടറി പി എം ബിന്ദു, മുതുകുറ്റി യു പി സ്കൂൾ പ്രധാനാധ്യാപിക പി ആർ ശ്രീജ, സ്കൂൾ മാനേജർ കെ പി വേണുഗോപാലൻ വൈദ്യർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. നാട്ടിപ്പാട്ട്, ഓലമെടയൽ, കമ്പവലി, പാചകം എന്നീ മത്സരങ്ങളും നടന്നു.
- Log in to post comments