Skip to main content

താൽക്കാലിക അധ്യാപക നിയമനം

പെരിയ കാസർകോട് ഗവ.പോളിടെക്‌നിക് കോളേജിൽ മെക്കാനിക്കൽ, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ, സിവിൽ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലെ വർക്ക് ഷോപ്പുകളിലും ലാബുകളിലും ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതിനും ഉദ്യോഗാർഥികളുടെ പാനൽ തയ്യാറാക്കുന്നതിനുമുള്ള കൂടിക്കാഴ്ച്ച ആഗസ്റ്റ് 22, 23 തീയ്യതികളിൽ നടക്കും. 22 ന് തിങ്കളാഴ്ച്ച മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബ്രാഞ്ചിലെ ഡെമോൺസ്‌ട്രേറ്റർ, വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ (ഷീറ്റ് മെറ്റൽ, വെൽഡിംഗ്, മെഷീനിസ്റ്റ്്), ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബ്രാഞ്ചിലെ ഡെമോൺസ്‌ട്രേറ്റർ, ട്രേഡ്സ്മാൻ ഒഴിവുകളിലേക്കും, 23 ന് ചൊവ്വാഴ്ച്ച ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബ്രാഞ്ചിലെ ഡെമോൺസ്‌ട്രേറ്റർ, ട്രേഡ്സ്മാൻ സിവിൽ ബ്രാഞ്ചിൽ ഡെമോൺസ്‌ട്രേറ്റർ, ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ ഒഴിവുകളിലേക്കും കൂടിക്കാഴ്ച്ച നടക്കും. ഡെമോൺസ്‌ട്രേറ്റർ, വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ, തസ്തികകൾക്ക് ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കിൽ കുറയാതെ നേടിയ ത്രിവത്സര ഡിപ്ലോമയും, ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ തസ്തികകൾക്ക് അതാത് വിഷയത്തിൽ ഐടിഐ / കെജിസിഇ / ടിഎച്ച്എസ്എൽസിയുമാണ് യോഗ്യത. താൽപര്യമുള്ളവർ അതാത് ദിവസങ്ങളിൽ രാവിലെ 10 മണിക്കകം ബയോഡാറ്റയും, അക്കാദമിക്/പരിചയ സർട്ടിഫിക്കറ്റുകളുടെയും അസലും പകർപ്പുകളും സഹിതം കോളേജ് ഓഫീസിൽ നേരിട്ട് രജിസ്റ്റർ ചെയ്യണം. ഫോൺ :0467-2234020, 9995681711

date