Skip to main content

ഓണം വാരാഘോഷം പരിപാടി അവതരിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വിനോദ സഞ്ചാരവകുപ്പിന്റെ ഭാഗമായി ജില്ലാ ടൂറിസം കൗൺസിൽ സെപ്തംബർ 6 മുതൽ 12 വരെ കണ്ണൂർ ടൗൺസ്‌ക്വയറിൽ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള കലാകാരന്മാർ /കലാകാരികൾ / കലാസംഘടനകൾ വിശദവിവരങ്ങൾ അടങ്ങിയ അപേക്ഷകൾ ആഗസ്റ്റ് 25 ന് വൈകിട്ട് അഞ്ച് മണിക്കകം കൺവീനർ,ഓണാഘോഷം 2022, ജില്ലാ ടൂറിസം കൗൺസിൽ , താലൂക്ക് ഓഫീസ് കോമ്പൗണ്ട്, കാൽടെക്‌സ്,കണ്ണൂർ-670002 എന്ന വിലാസത്തിൽ ലഭിക്കണം.
ഫോൺ:04972706336,04972960336

date