Skip to main content

സഹകരണ വകുപ്പ് മുഖേന ഇതുവരെ ജില്ലയില്‍ ക്ഷേമ പെന്‍ഷന്‍ നല്‍കിയത് 710 കോടി രൂപ

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഇനത്തില്‍ സഹകരണ വകുപ്പ് മുഖേന പത്തനംതിട്ട ജില്ലയില്‍ 2016 ജൂണ്‍ മുതല്‍ 2022 ജൂണ്‍ വരെ കുടിശിക അടക്കം വിതരണം ചെയ്തത് 710 കോടി രൂപ. കര്‍ഷക തൊഴിലാളി പെന്‍ഷന്‍, വാര്‍ധക്യകാല പെന്‍ഷന്‍, അംഗപരിമിതര്‍ക്കുള്ള പെന്‍ഷന്‍, 50 വയസിന് മുകളിലുള്ള അവിവാഹിത സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍, വിധവ പെന്‍ഷന്‍ എന്നീ അഞ്ച് ഇനം പെന്‍ഷനുകളാണ് സഹകരണ വകുപ്പ് മുഖേന വിതരണം ചെയ്യുന്നത്.

 

എല്ലാ മാസവും ജില്ലയിലെ 101 പ്രാഥമിക സഹകരണ സംഘങ്ങള്‍ മുഖേന നിലവില്‍ 62838 പേര്‍ക്ക് നേരിട്ട് വീടുകളില്‍ പെന്‍ഷന്‍ എത്തിച്ച് നല്‍കി വരുന്നു. 2022 ജൂണ്‍ മാസം വരെയുള്ള പെന്‍ഷന്‍ തുക വിതരണം ചെയ്തതായി പത്തനംതിട്ട ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം.പി. ഹിരണ്‍ അറിയിച്ചു.

date