Skip to main content

സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്സ്

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുളള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് 2022 ജൂലൈ സെഷനില്‍ നടത്തുന്ന മാര്‍ഷ്യല്‍ ആര്‍ട്സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. ആറുമാസം ദൈര്‍ഘ്യമുളള പ്രോഗ്രാമില്‍ കളരിപയറ്റ്, കുംഫു എന്നിവയാണ് വിഷയങ്ങള്‍. തിയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ അംഗീകൃത പഠന കേന്ദ്രത്തിന്റെ സഹായത്തോടെ നടത്തുന്ന പരിപാടിയിലേക്ക് ഈ മാസം 31 വരെ അപേക്ഷിക്കാം. ഫോണ്‍ : 0471 2 325 101, 9447 683 169.   വെബ്സൈറ്റ്: www.srccc.in

date