Post Category
വയോമധുരം പദ്ധതി
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന പ്രമേഹ രോഗികളായ വയോജനങ്ങള്ക്ക് ഗ്ലുക്കോമീറ്റര് സൗജന്യമായി വിതരണം ചെയ്യുന്ന വയോമധുരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിപിഎല് കുടുംബങ്ങളിലെ മുതിര്ന്ന പൗരന്മാര്ക്ക് സാമൂഹ്യ വകുപ്പിന്റെ സുനീതി വെബ് പോര്ട്ടലിലൂടെ അപേക്ഷ സമര്പ്പിക്കാം. ഓണ്ലൈന് അപേക്ഷകള് സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര് 15 അഞ്ച് മണി വരെ. വിശദവിവരങ്ങള് ജില്ലാ സാമൂഹ്യ നീതി ആഫീസില് നിന്നും ലഭ്യമാണെന്ന് ജില്ലാ ഓഫീസര് അറിയിച്ചു. ഫോണ്: 0468 2 325 168.
date
- Log in to post comments