Post Category
ലോക മുലയൂട്ടല് വാരം ആചരിച്ചു
ആഗസ്റ്റ് ഒന്നു മുതല് ഏഴു വരെ നീണ്ടു നിന്ന ലോക മുലയൂട്ടല് വാരാചരണത്തിന്റെ ഭാഗമായി കോന്നി മെഡിക്കല് കോളജിലെ ശിശുരോഗ വിഭാഗവും ശിശുരോഗ വിദഗ്ദ്ധരുടെ അഖിലേന്ത്യാ സംഘടനയായ അക്കാദമി ഓഫ് പീഡിയാട്രിക്സും സംയുക്തമായി വിവിധ പരിപാടികള് സംഘടിപ്പിച്ചു. വാരാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ത്യന് അക്കാദമി ഓഫ് പീഡിയാട്രിക്സ് ഭാരവാഹി ഡോ.ബിനുകുട്ടന് നിര്വഹിച്ചു.
കോന്നി മെഡിക്കല് കോളജ് പ്രിന്സിപ്പല് ഡോ. മിറിയം വര്ക്കി, വൈസ് പ്രിന്സിപ്പാള് ഡോ.സെസി ജോബ്, മെഡിക്കല് സൂപ്രണ്ട് ഡോ.സി.വി രാജേന്ദ്രന്, ഗൈനക്കോളജി മേധാവി ഡോ.എസ് ശ്രീലത, നഴ്സിംഗ് സൂപ്രണ്ട് എന്നിവര് പങ്കെടുത്തു. വാരാചരണത്തോടനുബന്ധിച്ച് അവബോധ ക്ലാസുകള്, പോസ്റ്റര് എക്സിബിഷന്, തെരുവ് നാടകം, പ്രബന്ധമത്സരം, ക്വിസ് തുടങ്ങിയ പരിപാടികള് സംഘടിപ്പിച്ചു.
date
- Log in to post comments