Post Category
ലാറ്ററല് എന്ട്രി പ്രവേശനം
വെച്ചൂച്ചിറ സര്ക്കാര് പോളിടെക്നിക് കോളേജിലെ 2022-23 അധ്യയന വര്ഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളില് മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററല് എന്ട്രി പ്രകാരമുളള ഒഴിവുളള സീറ്റുകളിലേക്ക് പ്രവേശനം ഈ മാസം 27ന് നടക്കും. രജിസ്ട്രേഷന് സമയം അന്നേ ദിവസം രാവിലെ 9.30 മുതല് 11.00 വരെ. റാങ്ക് ലിസ്റ്റില് ഉള്പ്പെട്ട എല്ലാ അപേക്ഷകര്ക്കും കൗണ്സിലിംഗില് പങ്കെടുക്കാം. വിദ്യാര്ഥികള് ആവശ്യമായ എല്ലാ അസല് സര്ട്ടിഫിക്കറ്റുകളും, ഫീസും സഹിതം രക്ഷകര്ത്താവിനൊപ്പം പ്രവേശനത്തിനെത്തിച്ചേരണം. കൂടുതല് വിവരങ്ങള് www.polyadmission.org/let എന്ന വെബ്സൈറ്റ് സന്ദര്ശിക്കുക.
date
- Log in to post comments