Post Category
കെല്ട്രോണില് മാധ്യമ പഠനത്തിന് അപേക്ഷിക്കാം
കെല്ട്രോണ് നടത്തുന്ന മാധ്യമ കോഴ്സിലേക്ക് സെപ്റ്റംബര് 10 വരെ അപേക്ഷിക്കാം. ഒരു വര്ഷം ദൈര്ഘ്യമുള്ള കോഴ്സിലേക്ക് അപേക്ഷിക്കുവാന് വേണ്ട പ്രായപരിധി 30 വയസ്സ്. ഏതെങ്കിലും വിഷയത്തില് ബിരുദം നേടിയവര്ക്കും ഫലം കാത്തിരിക്കുന്നവര്ക്കും അപേക്ഷിക്കാം. കോഴ്സ് പഠിക്കുവാന് തിരുവനന്തപുരം,കോഴിക്കോട് ജില്ലകളിലെ കെല്ട്രോണ് നോളേജ് സെന്ററുകളിക്കാണ് അപേക്ഷിക്കേണ്ടത്.
ഫോണ് : 9544 95 81 82. വിലാസം : കെല്ട്രോണ് നോളേജ് സെന്റര്, രണ്ടാംനില, ചെമ്പിക്കളം ബില്ഡിംഗ്, ബേക്കറി ജംഗ്ഷന്, വഴുതക്കാട്, തിരുവനന്തപുരം, 695 014. കെല്ട്രോണ് നോളേജ് സെന്റര്, മൂന്നാം നില, അംബേദ്ക്കര് ബില്ഡിംഗ്, റെയില് വേസ്റ്റേഷന് ലിങ്ക് റോഡ്, കോഴിക്കോട്, 673 002.
date
- Log in to post comments