Post Category
നേത്രദാന പക്ഷാചരണം: ജില്ലാതല ഉദ്ഘാടനം
ജില്ലാ ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, അന്ധതാ നിവാരണ സൊസൈറ്റി എന്നിവ സംഘടിപ്പിച്ച ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവഹിച്ചു. ജില്ലാശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഡിഎംഒ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവൻ നേത്രദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എം പ്രീത, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി കെ അനിൽകുമാർ, ജില്ലാ നഴ്സിംഗ് ഓഫീസർ ജയശ്രീ കുഞ്ഞച്ചൻ, ജില്ലാ മീഡിയ ഓഫീസർ ജോസഫ് മാത്യു, സീനിയർ ഒപ്റ്റോമെട്രിസ്റ്റ് ജയകുമാർ എന്നിവർ സംസാരിച്ചു. മരണാനന്തരം നേത്രദാനം നടത്തിയവരുടെ കുടുംബാംഗങ്ങളെ ആദരിച്ചു. ചിത്രരചന മത്സര വിജയികളെ അനുമോദിച്ചു.
date
- Log in to post comments