Skip to main content

കട്ടിപ്പാറയിലെ ആയുർവേദ ഡിസ്പെൻസറിയിൽ ഓൺലൈൻ ടോക്കൺ സംവിധാനം 

 

കട്ടിപ്പാറയിലെ ആയുർവേദ ഡിസ്പെൻസറിയിൽ ഡോക്ടറെ കാണാൻ ഇനി വീട്ടിൽ ഇരുന്നു ടോക്കൺ എടുക്കാം. ഒ.പി ടിക്കറ്റിന് ഓൺലൈൻ ടോക്കൺ സംവിധാനമാണ് ആരംഭിച്ചിട്ടുള്ളത്. ജില്ലയിൽ ഓൺലൈൻ ബുക്കിംഗ് സേവനം ഏർപ്പെടുത്തുന്ന ആദ്യത്തെ ആയുർവേദ ഡിസ്പെൻസറിയാണ് കട്ടിപ്പാറ ഗവ. ആയുർവേദ ഡിസ്പെൻസറി.

നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ സിസ്റ്റം വഴി  www.ors.gov.in എന്ന വെബ്സൈറ്റിലൂടെ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ലഭ്യത അനുസരിച്ച് തീയ്യതിയും സമയവും  രോഗികൾക്ക് തന്നെ തിരഞ്ഞെടുക്കാം.  ബുക്കിംഗ് കൺഫർമേഷൻ മെസേജ് ആയി ലഭിക്കും.

കേരളസർക്കാരിന്റെ ഇ-സേവനം പോർട്ടൽ വഴിയും, m-sevanam മൊബൈൽ ആപ്ലിക്കേഷൻ വഴിയും www.ors.gov.in സൈറ്റിലൂടെയും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം.
ജനറൽ ഒ പി, കൈത്തിരി പദ്ധതി ഒ പി, ആയുർ യോഗ ഒ പി എന്നീ മൂന്ന് ഒ പി കളിൽ  ബുക്കിംഗ് ലഭ്യമാവും.

നിലവിലെ ഡിസ്പെൻസറിയിലെ ടോക്കൺ സംവിധാനം തുടരും. നേരെത്തെ വന്നു ടോക്കൺ എടുത്തു കാത്തുനിൽക്കുന്നതിനു പകരം ഓൺലൈൻ ടോക്കൺ സംവിധാനം ഉപയോഗപ്പെടുത്താനാവുമെന്നും ജനങ്ങൾക്ക് സമയം പാഴാക്കാതെ ഡോക്ടറെ കാണാൻ ഇതുവഴി സാധിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

നാളെ (ഓഗസ്റ്റ് 27)ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് ഉദ്ഘാടനം ചെയ്യുന്നതോടു കൂടി ഓൺലൈൻ ടോക്കൺ സംവിധാനം നിലവിൽ വരും. https://ors.gov.in/orsportal/selectAppointment എന്ന ലിങ്ക് മുഖേന ബുക്ക് ചെയ്യാവുന്നതാണ്.

date