Skip to main content

സപ്ലൈകോ ജില്ലാ ഓണം ഫെയര്‍ നാളെ (ഓഗസ്റ്റ് 27) മുതല്‍ 

 

സപ്ലൈകോ ജില്ലാ ഓണം ഫെയര്‍ നാളെ (ഓഗസ്റ്റ് 27) മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ ഇ.എം.എസ് സ്റ്റേഡിയം കോമ്പൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ പവലിയനില്‍ നടക്കും. നാളെ (ഓഗസ്റ്റ് 27) വൈകുന്നേരം 6.30 ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ എം.കെ. രാഘവന്‍ എം.പി, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ സി.പി മുസഫര്‍ അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും. ഉപഭോക്താക്കള്‍ റേഷന്‍ കാര്‍ഡ് നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണെന്ന് സപ്ലൈകോ ഡിപ്പോ മാനേജര്‍ അറിയിച്ചു.

date