Skip to main content

ആശ്രയ കിറ്റ് വിതരണം

 

ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ആശ്രയ ഗുണഭോക്താക്കള്‍ക്ക് കിറ്റ് നല്‍കുന്ന പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 233 ഗുണഭോക്താക്കള്‍ക്ക് പോഷകപ്രധാനയമുള്ള  വിഭവങ്ങള്‍ അടങ്ങിയ ഓണകിറ്റാണ് നല്‍കിയത്. പഞ്ചായത്തും കുടുംബശ്രീ സി.ഡി.എസ്സും സംയുക്തമായി 405420 (നാല് ലക്ഷത്തി അയ്യായിരത്തി നാനുറ്റി ഇരുപത് രൂപ) ചെലവഴിച്ചാണ് കിറ്റ് നല്‍കുന്നത്.

 

സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷീല കുമാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സാം വാഴോട്, ബ്ലോക്ക് പഞ്ചായത്ത് അംഗം മഞ്ചു, അംഗങ്ങളായ മിനി മനോഹരന്‍, ലക്ഷ്മി ജി.നായര്‍, അനൂപ് വേങ്ങവിള, വിദ്യഹരികുമാര്‍, അരുണ്‍ രാജ്, കാഞ്ചന, സി.ഡി.എസ് അംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറി ബി. സുനില്‍, കുടുംബശ്രി മെമ്പര്‍ സെക്രട്ടറി വി.എസ് സതീഷന്‍, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ മിനി പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

date