Skip to main content

കെട്ടിട നികുതി ക്യാമ്പ്

വളളിക്കോട് ഗ്രാപഞ്ചായത്തില്‍ ഈ മാസം 29 മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വാര്‍ഡുതലത്തില്‍ കെട്ടിട നികുതി സ്വീകരിക്കുന്നതിന് ക്യാമ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 29- വാര്‍ഡ് ഒന്ന് ഭുവനേശ്വരം ക്ഷേത്രത്തിന് സമീപം, വാര്‍ഡ് മൂന്ന് തൃപ്പാറ കുരിശുംമൂട് മലയില്‍ സ്റ്റോഴ്‌സ്, ആഗസ്റ്റ് 30-വാര്‍ഡ് രണ്ട് വളളത്തോള്‍ വായനശ്ശാല, വാര്‍ഡ് ആറ്, ഏഴ് - പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ വാഴമുട്ടം ആഗസ്റ്റ് 31- വാര്‍ഡ് നാല് 90-ാം നമ്പര്‍ അംഗന്‍വാടി, വാര്‍ഡ് 12-കുടമുക്ക് സര്‍വ്വീസ് സഹകരണബാങ്ക്. സെപ്റ്റംബര്‍ ഒന്ന് വാര്‍ഡ് 13 തെക്കേ കുരിശുമൂട് റേഷന്‍കട, വാര്‍ഡ് 14,15 നരിയാപുരം വായനശാല. സെപ്റ്റംബര്‍ രണ്ട് വാര്‍ഡ് അഞ്ച്-പഞ്ചായത്ത് ഓഫിസ്, വാര്‍ഡ് എട്ട് -കിടങ്ങേത്ത് സൊസൈറ്റി കെട്ടിടം വാര്‍ഡ്- 11 വിളയില്‍പടി. സെപ്റ്റംബര്‍ മൂന്ന്-വാര്‍ഡ് ഒന്‍പത്-സാംസ്‌കാരിക നിലയം, വാര്‍ഡ് 10 വള്ളിക്കോട് വായനശാലയിലും നടക്കുമെന്ന് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

date