Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ നിയമനം

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷ കേരളം, ജനകീയ മത്സ്യകൃഷി എന്നീ പദ്ധതികളുടെ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. സ്റ്റേറ്റ് അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി/ഫിഷറീസ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള ബി എഫ് എസ് സി, ഏതെങ്കിലും ഫിഷറീസ്/സുവോളജി വിഷയങ്ങള്‍/അക്വാകള്‍ച്ചര്‍ സെക്ടറില്‍ ഗവ.സ്ഥാപനങ്ങളില്‍ നിന്നുള്ള നാല് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
പഞ്ചായത്ത്/ക്ലസ്റ്റര്‍ തലത്തില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നതിന് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫിഷറീസ് വിഷയത്തിലുളള വി എച്ച് എസ് സി/ഫിഷറീസ് വിഷയത്തിലുളള ബിരുദം/സുവോളജി ബിരുദം/എസ് എസ് എല്‍ സിയും ഗവ. സ്ഥാപനത്തിലുളള അക്വാകള്‍ച്ചര്‍ മേഖലയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ആഗസ്റ്റ് 30ന് വൈകിട്ട് അഞ്ച് മണിക്കകം കണ്ണൂര്‍ മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സിലുളള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2731081, 0497 2732340.
 

മത്സ്യകൃഷിക്കായി അപേക്ഷിക്കാം

ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യ സമ്പദയോജന പ്രകാരം നടപ്പിലാക്കുന്ന റീ-സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ബയോഫ്‌ളോക്ക് മത്സ്യകൃഷി, പിന്നാമ്പുറ അലങ്കാര മത്സ്യകൃഷി എന്നീ ഘടക പദ്ധതികളിലേക്ക് ജില്ലയിലെ ജനറല്‍/വനിത/പട്ടിക ജാതി/പട്ടിക വര്‍ഗ ഗുണഭോക്താക്കളില്‍ നിന്നും, ഓരുജല

കൂട്കൃഷിക്ക് പട്ടിക വര്‍ഗ ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുളളവര്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, മത്സ്യ കര്‍ഷക വികസന ഏജന്‍സി, കണ്ണൂര്‍ എന്ന വിലാസത്തിലോ, ffdaknr@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ സെപ്റ്റംബര്‍ 3ന് വൈകീട്ട് 5 മണിക്കകം അപേക്ഷിക്കണം. ഫോണ്‍: 0497 2732340

 

അപേക്ഷ ക്ഷണിച്ചു

മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2022 ലെ  എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്സും, സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്ണും നേടിയവര്‍ക്ക് പാരിതോഷികം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃക മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി സെക്രട്ടറിയുടെ ഓഫീസ്, അസി.കമ്മീഷണര്‍മാരുടെ ഓഫീസ്, ഡിവിഷന്‍ ഇന്‍സ്‌പെക്ടര്‍മാരുടെ ഓഫീസ്, ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റ് (www.malabardevaswom.kerala.gov.ins)എന്നിവിടങ്ങളില്‍ ലഭിക്കും. അപേക്ഷ സപ്തംബര്‍ 16ന് വൈകിട്ട് അഞ്ച് മണിക്കകം ക്ഷേമനിധി സെക്രട്ടറിയുടെ ഓഫീസില്‍ ലഭിക്കണം. ഫോൺ:0495 2360720, വിലാസം: മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി സെക്രട്ടറിയുടെ കാര്യാലയം, ഹൗസ്ഫെഡ് കോംപ്ലക്സ്, എരഞ്ഞിപ്പാലം പി ഒ, കോഴിക്കോട് 06. ഇ-മെയിൽ:secretarymtewf@gmail.com

സ്വയം തൊഴില്‍ വായ്പ

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 50,000 മുതല്‍ 50 ലക്ഷം രൂപ വരെ പരമാവധി വായ്പ അനുവദിക്കും.
അപേക്ഷകര്‍ 18 നും 55 നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം. പലിശ നിരക്ക്  നാല് മുതല്‍ ഒമ്പത് ശതമാനം വരെ. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2705036, 9400068513.

വെള്ളക്കരം  കുടിശ്ശിക സപ്തംബര്‍ 30 വരെ അടക്കാം

വെള്ളക്കരം കുടിശ്ശിക ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കി ജല അതോറിറ്റി നടപ്പാക്കി വരുന്ന ആംനെസ്റ്റി പദ്ധതി സപ്തംബര്‍ 30 വരെ നീട്ടി. എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും പദ്ധതി പ്രകാരം തീര്‍പ്പാക്കുന്ന കുടിശ്ശിക തുകയുടെ 50 ശതമാനം അടച്ച് കണക്ഷന്‍ നിലനിര്‍ത്താം. ബാക്കി തുക പരമാവധി ആറ് തവണകളായി അടക്കാം. പിഴയും പിഴപ്പലിശയും പരമാവധി ഇളവു ചെയ്ത് കുടിശ്ശിക തീര്‍പ്പാക്കാനുള്ള അവസരവുമുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31ന് മുമ്പ് മുതല്‍ വാട്ടര്‍ ചാര്‍ജ് കുടിശ്ശിക നിലനില്‍ക്കുന്ന ഉപഭോക്താക്കള്‍ക്ക് ആംനെസ്റ്റി പദ്ധതിയില്‍ അപേക്ഷ നല്‍കാം. ഫോണ്‍: 0497 2707080, 9188127923.

 

താല്‍പര്യപത്രം ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ പട്ടികവര്‍ഗ ഉപപദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ 300 പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക് യൂണിഫോം സേനയിലേക്ക് തൊഴില്‍ നേടാനുള്ള മൂന്ന് മാസത്തെ പരിശീലനം നല്‍കുന്നതിന് താല്‍പര്യമുള്ള അംഗീകൃത പരിശീലന സ്ഥാപനങ്ങള്‍/ഏജന്‍സികള്‍ എന്നിവരില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. സപ്തംബര്‍ മൂന്നിനകം  താല്‍പര്യപത്രം ഐ ടി ഡി പി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 0497 2700357.

പുനര്‍ ലേലം

ജില്ലാ പഞ്ചായത്തിന്റെ അധീനതയില്‍ ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ കാവുമ്പായി - കരിവെള്ളൂര്‍ റോഡിലെ കരിയില തോട് പാലത്തിന് സമീപമുള്ള രണ്ട് മാവ് സപ്തംബര്‍ രണ്ടിന് രാവിലെ 11.30ന് സ്ഥലത്ത് ലേലം ചെയ്യും. കൂടുതല്‍ വിരങ്ങള്‍ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ലഭിക്കും.

മരം ലേലം

ഇരിട്ടി താലൂക്ക് ആശുപത്രി കോമ്പൗണ്ടിലെ 21 മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനുള്ള ലേലം സപ്തംബര്‍ അഞ്ചിന് പകല്‍ 12 മണിക്ക് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ നടത്തും. ഫോണ്‍: 0490 2493180.

സ്ഥല ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത ഇരിട്ടി താലൂക്ക് നുച്യാട് അംശം ദേശത്തെ റി.സ.ഒന്നില്‍പെട്ട 0.0405 ഹെക്ടര്‍ സ്ഥലവും അതിലുള്‍പ്പെട്ട സകലതും ആഗസ്ത് 31ന് രാവിലെ 11 മണിക്ക് നുച്യാട് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസിലും നുച്യാട് വില്ലേജ് ഓഫീസിലും ലഭിക്കും.

ക്വട്ടേഷന്‍

കണ്ണൂര്‍ പി ഡബ്ല്യു ഡി റോഡ് മെയിന്റനന്‍സ് ഡിവിഷന്‍, സബ് ഡിവിഷന്‍ ഓഫീസുകളിലേക്ക് 1500 സിസിയില്‍ താഴെയുള്ള ടാക്‌സി പെര്‍മിറ്റുള്ള വാഹനങ്ങള്‍ വാടകക്ക് നല്‍കാന്‍ തയ്യാറുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്റ്റ് 31ന് വൈകിട്ട് മൂന്ന് മണിക്കകം ക്വട്ടേഷന്‍ പി ഡബ്ല്യു ഡി റോഡ് മെയിന്റനന്‍സ് ഡിവിഷന്‍, സബ് ഡിവിഷന്‍ ഓഫീസുകളില്‍ സമര്‍പ്പിക്കണം.

 

ട്രാന്‍സ് ജെന്റേഴ്‌സിന് ക്യാഷ് അവാര്‍ഡ്

സാമൂഹ്യ നീതി വകുപ്പ് സംഘടിപ്പിക്കുന്ന 'വര്‍ണ്ണപ്പകിട്ട് 2022' സംസ്ഥാനതല കലോത്സവത്തിന്റെ ഭാഗമായി ട്രാന്‍സ് ജെന്റേഴ്‌സിന് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. കല-സാഹിത്യം (സിനിമ മേഖല ഒഴികെ), സാമൂഹ്യ സേവനം, ശാസ്ത്രരംഗം, വിദ്യാഭ്യാസ മേഖല, സംരഭകത്വം എന്നീ മേഖലകളില്‍ കഴിവു തെളിയിച്ച 10 പേര്‍ക്കാണ് പുരസ്‌കാരം. സെപ്റ്റംബര്‍ 22, 23 തീയതികളിലാണ് കലോത്സവം. അപേക്ഷാഫോറം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും. നാമനിര്‍ദേശം ചെയ്യുന്നവരുടെ അപേക്ഷയും നോമിനേഷനുകളും ആഗസ്റ്റ് 30നകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസിലും www.sjd.kerala.gov.in ലും ലഭിക്കും. ഫോണ്‍:04972997811, 8281999015.

 

ഗവ. ഐ ടി ഐ പ്രവേശനം

പെരിങ്ങോം ഗവ.ഐ ടി ഐയില്‍ ഈ വര്‍ഷത്തെ പ്രവേശനത്തിനുള്ള ലാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജാലകം പോര്‍ട്ടലില്‍ (itiadmissions.kerala.gov.in) ലിസ്റ്റ് ലഭിക്കും.
എം എം വി ട്രേഡിലേക്ക് ആഗസ്റ്റ് 31ന് രാവിലെ 10 മണിക്ക് കൗണസലിംഗ് നടക്കും. ജനറല്‍/ഈഴവ/ഒ ബി എച്ച്/ഒ ബി എക്‌സ്/ എസ് ടി - 240 മാര്‍ക്കും അതിനു മുകളിലും, മുസ്ലീം/ ഇ ഡബ്ല്യു എസ് - 230 മാര്‍ക്കും അതിനു മുകളിലും, എസ് സി - 220 മാര്‍ക്കും അതിനു മുകളിലും, വനിത - എല്ലാവരും, എല്‍ സി - 225 മാര്‍ക്കും അതിനു മുകളിലും, പി എച്ച് 205 മാര്‍ക്കും അതിനു മുകളിലും. കൗണ്‍സലിംഗിന് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം നേരിട്ട് ഹാജരാകണം.
വെല്‍ഡര്‍ ട്രേഡിലേക്ക് നടക്കുന്ന കൗണ്‍സലിംഗില്‍ മുസ്ലീം/എസ് സി/എസ് ടി/എല്‍ സി - 220 മാര്‍ക്കും അതിനു മുകളിലും, ഒ ബി എക്‌സ്/ ഇ ഡബ്ല്യു എസ് - 200 മാര്‍ക്കും അതിനു മുകളിലും, ജവാന്‍, വനിതകള്‍ (എല്ലാവരും) ഉള്ളവര്‍ സപ്തംബര്‍ ഒന്നിന് രാവിലെ 9.30ന് നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04985 236266.
മാടായി ഗവ. ഐ ടി ഐയില്‍ ആഗസ്റ്റ് 31ന് രാവിലെ 10 മണിക്ക് നടക്കുന്ന കൗണ്‍സലിംഗില്‍ - ആണ്‍കുട്ടികള്‍ - ജനറല്‍, ഒ ബി എച്ച് (മറ്റു പിന്നോക്ക ഹിന്ദു), മുസ്ലിം, ഈഴവ -260 മാര്‍ക്ക്, എസ് സി / എസ് ടി വിഭാഗം - 235 മാര്‍ക്ക്, പെണ്‍കുട്ടികള്‍ - ജനറല്‍ - 190, മുസ്ലിം, എസ് സി, എസ് ടി, ഒ ബി എച്ച് (മറ്റു പിന്നോക്ക ഹിന്ദു), ഈഴവ - 240 മാര്‍ക്കുള്ളവര്‍അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0497 2876988, 9447685775.

 

പ്രത്യേക പാരിതോഷികം; അപേക്ഷ ക്ഷണിച്ചു

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ കലാ-കായിക അക്കാദമിക രംഗങ്ങളില്‍ കേന്ദ്ര - സംസ്ഥാന തലങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നവര്‍ക്ക് പ്രത്യേക  പാരിതോഷികം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. വെള്ളപേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സപ്തംബര്‍ 30നകം കണ്ണൂര്‍ ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2705197. ഇ മെയില്‍: kmtknr@gmail.com.

 

വിചാരണ മാറ്റി

ആഗസ്റ്റ് 29, 30 തീയ്യതികളില്‍ കലക്ടറേറ്റില്‍ വിചാരണ നടത്താനിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍ യഥാക്രമം ഒക്ടോബര്‍ 25, 26 തീയ്യതികളിലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

date