സംയുക്ത പരിശോധന സംഘടിപ്പിച്ചു
പൊതുവിപണിയിലെ ഭക്ഷ്യധാന്യങ്ങളുടെ പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനും ഭക്ഷ്യധാന്യങ്ങളുടെ വിലവര്ദ്ധനവ് പിടിച്ച് നിര്ത്തുന്നതിന് ജില്ലാ കളക്ടര് ഡോ.ദിവ്യ എസ്.അയ്യരുടെ നേതൃത്വത്തചന്റ സംയുക്ത പരിശോധന സംഘടിപ്പിച്ചു. കോഴഞ്ചേരി, ഇലന്തൂര് പ്രദേശങ്ങള് കേന്ദ്രീകരിച്ച് പൊതുവിപണിയിലെ ആറു പലച്ചരക്ക് മൊത്തവ്യാപാര ശാലകളിലും, മൂന്നു റീട്ടെയില് പലച്ചരക്ക് വ്യാപാര ശാലകളിലും, ഒന്പത് വെജിറ്റബിള് സ്റ്റാളുകളിലും സ്ക്വാഡ് പരിശോധന നടത്തിയെങ്കിലും ക്രമക്കേടുകള് ഒന്നും റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര് എം. അനില് അറിയിച്ചു.
ജില്ലാ സപ്ലൈ ഓഫീസറെ കൂടാതെ, കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര് പി.ജി ലേഖ, റേഷനിംഗ് ഇന്സ്പെക്ടര്മാരായ പി. പ്രദീപ്, ശ്രീജ. കെ. സുകുമാര്, ലീഗല് മെട്രോളജി ഇന്സ്പെക്ടര് എസ്.വിനീത് എന്നിവര് പങ്കെടുത്തു.
- Log in to post comments