Post Category
ഡി ടി പി സി ഓണാഘോഷം: പരിപാടികൾ അവതരിപ്പിക്കാം
വിനോദ സഞ്ചാര വകുപ്പിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി ജില്ലാ ഭരണ കൂടവും ജില്ലാ ടൂറിസം പ്രോമോഷൻ കൗൺസിലും ചേർന്ന് സെപ്റ്റംബർ ആറ് മുതൽ 12 വരെ കണ്ണൂർ ടൗൺസ്‌ക്വയറിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി സൗജന്യമായി പരിപാടി അവതരിപ്പിക്കുവാൻ അവസരം. ഡാൻസ്, മിമിക്രി, മോണോ ആക്ട്, വാദ്യോപകരണങ്ങൾ, നാടൻ കലകൾ, സംഗീതം തുടങ്ങിയ മേഖലയിൽ പ്രാഗത്ഭ്യം/പ്രാവീണ്യം നേടിയവർക്ക് ബയോഡാറ്റ സഹിതം അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ രണ്ട്. ഫോൺ: 04972 706336 , 04972 960336
date
- Log in to post comments