കണ്ണൂര്‍ അറിയിപ്പുകള്‍
കൂടിക്കാഴ്ച ആഗസ്റ്റ് 31ന്
തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ജി വി എച്ച് എസ് എസ്, വി എച്ച് എസ് ഇ വിഭാഗത്തിൽ ഫിസിക്‌സ് നോൺ വൊക്കേഷണൽ ടീച്ചറെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 31ന് രാവിലെ 11 മണിക്ക് സ്‌കൂളിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ 9947523131.
അപേക്ഷ ക്ഷണിച്ചു
കണ്ണൂർ ആത്മ രാസവള കീടനാശിനി ചില്ലറ വിൽപനശാലകൾ തുടങ്ങുന്നവർക്ക്/ നടത്തുന്നവർക്കായി ഡിപ്ലോമ ഇൻ അഗ്രികൾച്ചർ എക്സ്റ്റൻഷൻ സർവീസ് ഫോർ ഇൻപുട്ട് ഡീലേഴ്‌സ് കോഴ്‌സ് നടത്തുന്നു. താൽപര്യമുള്ളവർ സെപ്റ്റംബർ 15നകം അതത് പഞ്ചായത്തിലെ കൃഷിഭവനുകളിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0490 2365154.
റേഷൻകട സ്ഥിരം ലൈസൻസി: അപേക്ഷ ക്ഷണിച്ചു
ജില്ലയിൽ ഒഴിവുള്ള 27 റേഷൻ കടകൾക്ക് സ്ഥിരം ലൈസൻസിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എസ് എൽ സി പാസായ എസ് സി, എസ് ടി, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. അപേക്ഷ സെപ്റ്റംബർ 26ന് വൈകീട്ട് മൂന്ന് മണിക്കകം ജില്ലാ സപ്ലൈ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: ജില്ലാ സപ്ലൈ ഓഫീസ്-0497 2700552, താലൂക്ക് സപ്ലൈ ഓഫീസ് കണ്ണൂർ-0497 2700091, തളിപ്പറമ്പ്-0460 2203128, തലശ്ശേരി-0490 2343714, ഇരിട്ടി-0490 2494930, പയ്യന്നൂർ-04985 299677.
പി ജി സ്‌പോട്ട് അഡ്മിഷൻ
ഐ എച്ച് ആർ ഡിയുടെ പട്ടുവം കയ്യംതടം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ എം എസ് സി കമ്പ്യൂട്ടർ സയൻസ്, എംകോം ഫിനാൻസ് കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 30ന് അപേക്ഷ കോളേജിൽ സമർപ്പിക്കണം. ഫോൺ: 8547005048, 7012798048.
ക്വട്ടേഷൻ
കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വകുപ്പിൽ കോംപോണന്റ് ഓർഗനൈസർ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ 13ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും.
കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ ഫിസിക്കൽ എജുക്കേഷൻ വകുപ്പിൽ ക്രിക്കറ്റ് സാമഗ്രികൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ 14ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.
അസി. പ്രൊഫസർ നിയമനം
കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ ദ്രവ്യ ഗുണവകുപ്പിൽ കരാറടിസ്ഥാനത്തിൽ അസി. പ്രൊഫസറെ നിയമിക്കുന്നു. താൽപ്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ശരിപ്പകർപ്പുകളും ആധാർകാർഡ്, പാൻകാർഡ്, എന്നിവയുടെ പകർപ്പും ബയോഡാറ്റയും സഹിതം സെപ്റ്റംബർ 1ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാവുക. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പി ജി. പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന. ഫോൺ: 0497 2801167.
സ്‌പെഷ്യൽ എജുക്കേറ്ററുടെ ഒഴിവ്
സമഗ്രശിക്ഷാ കേരളം ജില്ലയിലെ ബി ആർ സി കളിൽ സെക്കണ്ടറി വിഭാഗത്തിൽ സ്‌പെഷ്യൽ എജുക്കേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം സെപ്റ്റംബർ അഞ്ച് വൈകീട്ട് അഞ്ചിന് മുമ്പ് എസ് എസ് കെ ജില്ലാ ഓഫീസിൽ എത്തിക്കണം. ഫോൺ: 0497 2707993
ക്യാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തി
പെരിങ്ങോം ഗവ. ഐ ടി ഐ പ്ലേസ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ വെൽഡർ ട്രേഡ് പാസായ വിദ്യാർഥികൾക്കായി ക്യാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തി. പ്രിസ് ഗ്ലോബൽ കമ്പനിയുമായി സഹകരിച്ചാണ് റിക്രൂട്ട്‌മെന്റ് നടത്തിയത്. അമ്പതോളം പേർ പങ്കെടുത്തു. സീനിയർ ഇൻസ്ട്രക്ടർമാരായ കെ മനോജ്, എം ഹാരീസ്, ജൂനിയർ ഇൻസ്ട്രക്ടർമാരായ ടി ടി വി പവിത്രൻ, ടി പി സന്ദീപ് എന്നിവർ നേതൃത്വം നൽകി.
കെ ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം
ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ 2017 മുതൽ 2022 ഫെബ്രുവരി വരെ കെ ടെറ്റ് പരീക്ഷ വിജയിച്ച് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന പൂർത്തീകരിച്ചവരുടെ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും . ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 30 വരെ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ രാവിലെ 10.30 മുതൽ വൈകിട്ട് നാല് മണി വരെയാണ് വിതരണം.
അധ്യാപക നിയമനം
ചൊവ്വ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ മാത്ത്മാറ്റിക്സ് വിഭാഗത്തിൽ താൽക്കാലിക ടീച്ചർ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ സെപ്റ്റംബർ ആറിനകം സ്‌കൂളിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 9447547873.
ലേലം
കണ്ണൂർ ഗവ.ഐ ടി ഐയിലെ ഉപയോഗശൂന്യമായ വിവിധ സാധന സാമഗ്രികൾ സെപ്റ്റംബർ 13ന് വൈകിട്ട് മൂന്ന് മണിക്ക് ലേലം ചെയ്യും. ഫോൺ: 0497 2835183.
മിനി ജോബ് ഫെയർ
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ഞ്ചേിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ആഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന് തീയതികളിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് മണി വരെ അഭിമുഖം നടത്തുന്നു. കോളേജ് ലക്ചറർ (ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാവൽ ആന്റ് ടൂറിസം, കോമേഴ്സ്, ഇംഗ്ലീഷ്), ലൈബ്രേറിയൻ, കോളേജ്/ സ്‌കൂൾ അഡ്മിനിസ്ട്രേഷൻ, സ്‌കൂൾ അധ്യാപകർ ( കോമേഴ്സ്, ഇംഗ്ലീഷ്), ബിസിനസ് ഡവലപ്മെന്റ് മാനേജർ, മാർക്കറ്റിങ് മാനേജർ, കണ്ടന്റ് റൈറ്റർ, റിക്രൂട്ടർ, ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ്, മെന്റ്‌റർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്. യോഗ്യത: എംടിടിഎം/എംബിഎ ഇൻ ട്രാവൽ ആന്റ് ടൂറിസം, എം കോം, എംബിഎ ഇൻറർനാഷണൽ ബിസിനസ്/ എച്ച് ആർ, എം എ ഇംഗ്ലീഷ്, എംഎൽഐഎസ്സി/ ബിഎൽഐഎസ്സി, എം എ (ഇക്കണോമിക്സ്) ബി എഡ്, ഡിഗ്രി, പ്ലസ്ടു. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിന് പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് സഹിതം വന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം.
പടിയൂർ ഐ.ടി.ഐ പ്രവേശനം
പടിയൂർ ഗവ. ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച ജനറൽ, ഒ ബി എച്ച്, ഈഴവ വിഭാഗങ്ങളിൽപെട്ട അപേക്ഷകർ മെട്രിക് ഇൻഡക്‌സ് 250 വരെയും മുസ്‌ലിം 240 വരെയും ഇ ഡബ്ല്യു എസ് 215 വരെയും എസ്‌സി, എസ്ടി 200 വരെയും ടി എച്ച് എസ്, പെൺകുട്ടികൾ, ഭിന്നശേഷി വിഭാഗങ്ങളിൽ പെട്ട മുഴുവൻ അപേക്ഷകരും സെപ്റ്റംബർ മൂന്ന് ഉച്ച 12 മണിക്ക് മുമ്പായി ബ്ലാത്തൂരുള്ള പടിയൂർ ഐ.ടി.ഐയിൽ കൗൺസിലിംഗിനായി ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഐ.ടി.ഐ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ നമ്പർ: 0460 2278440, 9747432402
- Log in to post comments