Skip to main content

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നാളെ (ഓഗസ്റ്റ് 30) ജില്ലയില്‍

 

പൊതു, സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി, നൈപുണ്യ വികസനം, സംരംഭകത്വ വകുപ്പ് സഹമന്ത്രി  രാജീവ് ചന്ദ്രശേഖര്‍ നാളെ (ഓഗസ്റ്റ് 30) ജില്ലയില്‍. രാവിലെ 11 മണിക്ക് കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സന്ദര്‍ശിക്കുന്ന അദ്ദേഹം വിദ്യാര്‍ത്ഥികളുമായും ഗവേഷകരുമായും സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായും സംവദിക്കും.

ഉച്ചയ്ക്ക് 12.30 ന് ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (എന്‍ഐഇഎല്‍ഐടി) കേന്ദ്രം സന്ദര്‍ശിക്കുകയും പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്യും. കേന്ദ്രത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളുമായും ഗവേഷകരുമായും അദ്ദേഹം സംവദിക്കും. അടുത്തിടെ ത്രിപുരയിലും ഗുജറാത്തിലുമുള്ള എന്‍ഐഇഎല്‍ഐടി കേന്ദ്രങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തിന് പിന്നാലെയാണ് അദ്ദേഹം കോഴിക്കോട് എന്‍ഐഇഎല്‍ഐടിയില്‍ എത്തുന്നത്. തുടര്‍ന്ന് മറ്റു സ്വകാര്യ ചടങ്ങുകളിലും പങ്കെടുക്കും.

date