Skip to main content

ലോട്ടറി ക്ഷേമനിധി സ്‌കോളര്‍ഷിപ്പ്

    കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ ഒരു വര്‍ഷത്തില്‍ കുറയാതെ അംശാദായമടച്ചിട്ടുള്ള അംഗങ്ങളുടെ മക്കള്‍ക്ക് മെഡിക്കല്‍, എഞ്ചിനീയറിംഗ്, നേഴ്‌സിംഗ്, പാരാമെഡിക്കല്‍, പോളിടെക്‌നിക്, ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ, എം.സി.എ. എന്നീ കോഴ്‌സുകള്‍ക്കായി ഒറ്റത്തവണ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു.  അപേക്ഷാ ഫോറം ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ ലഭിക്കും.  അപേക്ഷ സെപ്തംബര്‍ 30നകം രേഖകളുമായി ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ സമര്‍പ്പിക്കണം.
 

date