Skip to main content

അംശാദായം അടച്ച് അംഗത്വം പുതുക്കാം

 

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡംഗങ്ങളില്‍ 2019 മാര്‍ച്ച് മുതല്‍ അംശാദായം അടയ്ക്കുന്നതില്‍ വീഴ്ച്ചവരുത്തിയവര്‍ക്ക് പിഴ സഹിതം അംശാദായം അടച്ച് അംഗത്വം പുതുക്കാം. അംഗത്വ പാസ്ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്നു മാസത്തെ ടിക്കറ്റ് വൗച്ചര്‍ എന്നിവ സഹിതം ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 30 വരെ എല്ലാ ജില്ലാ ക്ഷേമനിധി ഓഫീസുകളിലും നേരിട്ടെത്തി അംഗത്വം പുതുക്കാമെന്ന് സംസ്ഥാന ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.

date