Skip to main content

ആളിയാര്‍ ഡാം ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത

 

 

തമിഴ്നാട് ആളിയാര്‍ ഡാം ഷട്ടറുകള്‍ ഏത് സമയത്തും തുറക്കുവാന്‍ സാധ്യതയുള്ളതിനാല്‍ മൂലത്തറ റെഗുലേറ്ററിന് താഴെ ചിറ്റൂര്‍പ്പുഴയിലേക്ക് ജലം തുറക്കേണ്ടി വരുന്ന സാഹചര്യത്തില്‍ ചിറ്റൂര്‍പ്പുഴയില്‍ വെള്ളത്തിന്റെ അളവ് കൂടാന്‍ സാധ്യതയുണ്ട്. ചിറ്റൂര്‍പ്പുഴയുടെ വശങ്ങളില്‍ താമസിക്കുന്നവരും കോസ് വെയിലൂടെ സഞ്ചരിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു .

date