Skip to main content

കണ്ണൂര്‍ ജില്ലാ അറിയിപ്പുകള്‍

പാനൂര്‍ എ ഡി എ ഓഫീസ് പുതിയ കെട്ടിടത്തില്‍

    പാനൂര്‍ സബ് ട്രഷറിക്കു സമീപം പ്രവര്‍ത്തിച്ചിരുന്ന പാനൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ് കെട്ടിടം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സമുച്ചയത്തിലേക്ക് മാറ്റി  പ്രവര്‍ത്തനം ആരംഭിച്ചു. മേല്‍വിലാസം: കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, പാനൂര്‍, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, താഴെ ചമ്പാട്, ചമ്പാട് (പി. ഒ) 670 694.

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 2018 ഓണത്തിനോടനുബന്ധിച്ച് നടത്തുന്ന സൂക്ഷ്മ ചെറുകിട വ്യവസായ സംരംഭങ്ങളുടെ പ്രദര്‍ശനമേളക്ക് ആവശ്യമായ പവലിയന്‍ നിര്‍മ്മാണം, വൈദ്യുതീകരണം, പ്രവേശന കവാടം നിര്‍മ്മാണത്തിനായി അംഗീകൃത കരാറുകാരില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 31 ന് ഉച്ച 2 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.ഫോണ്‍: 04972 700928, 9895443464.

പാലുല്പാദന പരിശീലനം

ബേപ്പൂര്‍ നടുവട്ടം  സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍  ക്ഷീര കര്‍ഷകര്‍ക്ക് രണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു.  പാലിന്റെ ഗുണനിലവാരം, മെച്ചപ്പെട്ട പാല്‍വില ലഭ്യമാക്കല്‍, ശാസ്ത്രീയ കറവരീതി, അനുബന്ധനിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ജൂലൈ 24,25 തീയതികളിലാണ് പരിശീലനം.  താല്‍പര്യമുളളവര്‍ 24ന് രാവിലെ 10 മണിക്ക് മുമ്പ് ബാങ്ക് പാസ് ബുക്കും, കോപ്പിയും,  ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, 15 രൂപ രജിസ്‌ട്രേഷന്‍ ഫീസും സഹിതം ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തണം.  ഫോണ്‍: 0495 2414579.

പൗള്‍ട്രി ക്ലബ് ഉദ്ഘാടനം ചെയ്തു

    ചെറുകുന്ന് ഗ്രാമപഞ്ചായത്തിലെ 2018-19 വര്‍ഷത്തെ സ്‌കൂള്‍ പൗള്‍ട്രി  ക്ലബ്  ഉദ്ഘാടനം  മുണ്ടപ്രം ഗവ. വെല്‍ഫെയര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 50 കുട്ടികള്‍ക്ക്  5 വീതം കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും ധാതുലവണങ്ങളും നല്‍കി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസ്സന്‍കുഞ്ഞി മാസ്റ്റര്‍ നിര്‍വഹിച്ചു.  മൃഗസംരക്ഷണ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.സി.പി. പ്രസാദ് പദ്ധതി വിശദീകരണം നടത്തി.  വെറ്ററിനറി സര്‍ജന്‍ ഡോ. ആശാ ബാലന്‍, ഫീല്‍ഡ് ഓഫീസര്‍ എന്നിവര്‍ സംസാരിച്ചു.  

date