Skip to main content
 ഫോട്ടോ: കുഴല്‍മന്ദം ഗ്രാമപഞ്ചായത്തില്‍ നടന്ന സംരംഭകര്‍ക്കുള്ള ലോണ്‍-ലൈസന്‍സ്-സബ്‌സിഡി മേള.

കുഴല്‍മന്ദത്ത് സംരംഭകര്‍ക്ക് ലോണ്‍-ലൈസന്‍സ്-സബ്‌സിഡി മേള നടന്നു

 

എന്റെ സംരംഭം നാടിന്റെ അഭിമാനം, സംരംഭക വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി കേരള സര്‍ക്കാര്‍ വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കുഴല്‍മന്ദം ഗ്രാമപഞ്ചായത്തില്‍ ലോണ്‍/ലൈസന്‍സ് സബ്‌സിഡി മേള നടന്നു. മേളയില്‍ വിവിധ സംരംഭകര്‍ക്ക് യൂണിയന്‍ ബാങ്ക് മുഖേനെ രണ്ട് പി.എം.ഇ.ജി.പി ലോണ്‍ അനുമതിപത്രം, കേരളാ ഗ്രാമീണ്‍ ബാങ്ക് മുഖേനെ മൂന്ന് എം.എസ്.എം.ഇ. ലോണ്‍ അനുമതിപത്രം, അഞ്ച് ഉദ്യം രജിസ്‌ട്രേഷന്‍, രണ്ട് കെ-സ്വിഫ്റ്റ് അക്ക്‌നോളെഡ്ജ്മെന്റ് എന്നിവ നല്‍കി. കൂടാതെ രണ്ട് സംരംഭകരില്‍ നിന്ന് പുതിയ അപേക്ഷകള്‍ ബാങ്കിന് നേരിട്ട് നല്‍കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി നാരായണന്‍ ഉദ്ഘാടനം ചെയ്തു. കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ജയപ്രകാശ് അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ്യ രാജ്, കുഴല്‍മന്ദം കേരള ഗ്രാമീണ്‍ ബാങ്ക് ഉദ്യോഗസ്ഥ അഞ്ജലി, കുഴല്‍മന്ദം കേരള ബാങ്ക് മാനേജര്‍ ടി. സുരേഷ്‌കുമാര്‍, തേങ്കുറിശ്ശി കനറാ ബാങ്ക് മാനേജര്‍ പ്രിന്‍സ് മാത്യു, കുഴല്‍മന്ദം യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥന്‍ ടി. മാത്യു അലക്‌സ്, കുഴല്‍മന്ദം ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ പി. ദീപ, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത് ഇന്റേണ്‍ ആര്‍. വിജീഷ് എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ: കുഴല്‍മന്ദം ഗ്രാമപഞ്ചായത്തില്‍ നടന്ന സംരംഭകര്‍ക്കുള്ള ലോണ്‍-ലൈസന്‍സ്-സബ്‌സിഡി മേള.

date