Skip to main content

ജില്ലയിലെ രണ്ട് റോഡുകളുടെ നവീകരണത്തിന് 40 ലക്ഷം രൂപ അനുവദിച്ചു

ജില്ലയിലെ രണ്ട് റോഡുകളുടെ നവീകരണത്തിന് 40 ലക്ഷം രൂപ അനുവദിച്ചതായി വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.
എലത്തൂര്‍ നിയോജക മണ്ഡലത്തിലെ ചേളന്നൂര്‍-പട്ടര്‍പാലം-അണ്ടിക്കോട് റോഡിന്റെ നവീകരണത്തിന് 25 ലക്ഷം രൂപയും കാപ്പാട്-തുഷാരഗിരി-അടിവാരം റോഡിന്റെ നന്മണ്ട ഭാഗത്തെ നവീകരണ പ്രവര്‍ത്തികള്‍ക്ക് 15 ലക്ഷം രൂപയുമാണ് അനുവദിച്ചത്.

പൊതുമരാമത്ത് വകുപ്പിൽ നിന്നുമാണ് തുക അനുവദിച്ചത്. നിര്‍മ്മാണ പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

date