Skip to main content

ഓണം എക്‌സ്‌പോ 2022 ഇന്നു മുതല്‍

 

സംസ്ഥാന വ്യവസായ വകുപ്പിന്റെയും പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ രണ്ട് മുതല്‍ ആറ് വരെ പാലക്കാട് ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്‌റ്റേഡിയത്ത് ഓണം എക്‌സ്‌പോ 2022 പ്രദര്‍ശന, വില്‍പന മേള സംഘടിപ്പിക്കും. രണ്ടിന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍ അധ്യക്ഷയാവും. ഉത്പന്നങ്ങളുടെ ആദ്യ വില്‍പന ജില്ലാ കലക്ടര്‍ മണ്‍മയി ജോഷി നിര്‍വഹിക്കും. 65 ല്‍ പരം സ്റ്റാളുകളിലായി കൈത്തറി, കയര്‍, കരകൗശല, ചെറുകിട വ്യവസായ ഉത്പന്നങ്ങളുടെ പ്രദര്‍ശനം ഉണ്ടാവും. രാവിലെ 11 മുതല്‍ എട്ട് വരെ മേള പവര്‍ത്തിക്കും. പ്രവേശനം സൗജന്യമാണ്.
 

date