Skip to main content

ചിറ്റൂര്‍-കോങ്ങാട് താലൂക്ക്തല ഓണം ഫെയര്‍ ഇന്നുമുതല്‍

 

 

സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ഓണത്തോടനുബന്ധിച്ച് താലൂക്ക് തലത്തില്‍ ഇന്ന് (സെപ്റ്റംബര്‍ രണ്ട്) മുതല്‍ ഏഴ് വരെ ഓണം ഫെയര്‍ സംഘടിപ്പിക്കുന്നു. ആവശ്യ സാധനങ്ങള്‍ ഗുണമേന്മയോടെ ന്യായവിലക്ക് ഒരു കുടക്കീഴില്‍ ഒരുക്കുകയാണ് സപ്ലൈകോ ഓണം ഫെയര്‍. ചിറ്റൂര്‍ സൂപ്പര്‍ മാക്കറ്റ് പരിസരത്ത് നടക്കുന്ന ചിറ്റൂര്‍ താലൂക്ക്തല ഓണം ഫെയര്‍ ഇന്ന് (സെപ്റ്റംബര്‍ രണ്ട്) രാവിലെ 11 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ആദ്യ വില്‍പന ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. മുരുകദാസ് നിര്‍വഹിക്കും. ചിറ്റൂര്‍-തത്തമംഗലം നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.എല്‍. കവിത അധ്യക്ഷയാകും. ചിറ്റൂര്‍-തത്തമംഗലം നഗരസഭ കൗണ്‍സിലര്‍ ശ്രീദേവി രഘുനാഥ്, സപ്ലൈകോ റീജണല്‍ മാനേജര്‍ എം.വി. ശിവകാമി അമ്മാള്‍, ജില്ലാ സപ്ലൈ ഓഫീസര്‍ വി.കെ. ശശിധരന്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

കോങ്ങാട് മാവേലി സ്‌റ്റോര്‍ പരിസരത്ത് നടക്കുന്ന കോങ്ങാട്തല ഓണം ഫെയര്‍ ഇന്ന് (സെപ്റ്റംബര്‍ രണ്ട്) ഉച്ചക്ക് 12.30 ന് അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ആദ്യ വില്‍പന പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍ നിര്‍വഹിക്കും. കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജിത്ത് അധ്യക്ഷനാകും. കോങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ബിന്ദു, ജില്ലാ പഞ്ചായത്തംഗം എ. പ്രശാന്ത്, പാലക്കാട് ഡിപ്പോ മാനേജര്‍ ജി. സുമ, കോങ്ങാട് മാവേലി സ്‌റ്റോര്‍ ഓഫീസര്‍ ഇന്‍-ചാര്‍ജ് സുധ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

date