Skip to main content

പോഷണ്‍ മാസാചരണം; കൊടിയത്തൂരില്‍ ന്യൂട്രീഷന്‍ എക്‌സിബിഷന്‍

 

പോഷകാഹാരത്തിന്റെ ആവശ്യകതയും പ്രാധാന്യവും ജനങ്ങളിലേക്കെത്തിച്ച് കൊടിയത്തൂര്‍ പഞ്ചായത്തിന്റെ ന്യൂട്രീഷന്‍ എക്‌സിബിഷന്‍. പോഷണ്‍ മാസാചരണത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെയും വനിത ശിശു വികസന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ന്യൂട്രീഷന്‍ എക്‌സിബിഷന്‍ ശ്രദ്ധേയമായി. 

ആറ് വയസ്സിന് താഴെയുള്ള കുട്ടികള്‍, കൗമാരക്കാര്‍, മുലയൂട്ടുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം നല്‍കുക,  ഗുണമേന്മയുള്ള പോഷകാഹാരത്തെ കുറിച്ച് അവബോധം നല്‍കുക, അതുവഴി ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക തുടങ്ങിയവയാണ് പരിപാടിയുടെ ലക്ഷ്യം. 

ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന എക്‌സിബിഷന്റെ ഭാഗമായി പഞ്ചായത്തിലെ അംഗന്‍വാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, രക്ഷിതാക്കള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ തരം പോഷകാഹാരങ്ങളുടെ പ്രദര്‍ശനവും മത്സരവും നടന്നു. പോഷണ്‍ അഭിയാല്‍ പദ്ധതിയുടെ ഭാഗമായി സെപ്റ്റംബര്‍ 30 വരെ പഞ്ചായത്തില്‍ വിവിധ പരിപാടികള്‍ നടക്കും.

ന്യൂട്രീഷന്‍സ് എക്‌സിബിഷന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി അധ്യക്ഷനായി. മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

date