Skip to main content

കോൾകർഷക പ്രതിനിധികളുടെ യോഗം സെപ്റ്റംബർ 6ന്

ജില്ലയിലെ കോൾകർഷക പ്രതിനിധികളുടെ  വാർഷിക പൊതുയോഗം സെപ്റ്റംബർ 6ന് റവന്യൂമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. 2022-23 വർഷത്തിലെ കോൾ കൃഷി നടത്തിപ്പിനെ കുറിച്ച് ആലോചിച്ച് തീരുമാനിക്കുന്നതിനാണ് യോഗം ചേരുന്നത്. വാർഷിക പൊതുയോഗത്തിൽ നിന്ന് കോൾ ഉപദേശ സമിതിയിലേയ്ക്ക് 11 കർഷക പ്രതിനിധികളെ തിരഞ്ഞെടുക്കും. ടൗൺഹാളിൽ ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന യോഗത്തിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ അധ്യക്ഷത വഹിക്കും. കോൾപ്പടവ് പ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

date