Post Category
ഓണക്കിറ്റ് വിതരണം ചെയ്തു
പത്തനംതിട്ട നഗരസഭയുടെ നേതൃത്വത്തില് നഗരത്തിലെ ആശ്രയ പദ്ധതിയുടെ ഭാഗമായുള്ള ഓണക്കിറ്റ് വിതരണം നഗരസഭാ അധ്യക്ഷന് അഡ്വ. ടി. സക്കീര് ഹുസൈന് ഉദ്ഘാടനം ചെയ്തു. നഗരത്തിലെ പാര്ശ്വവല്ക്കരിക്കപ്പെട്ട ജനവിഭാഗത്തെ പൊതു സമൂഹത്തോടൊപ്പം ചേര്ത്തു നിര്ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭരണസമിതി മുമ്പോട്ടു പോകുന്നതെന്ന് ചെയര്മാന് പറഞ്ഞു.
നഗരത്തില് ആശ്രയ പദ്ധതിയുടെ ഗുണഭോക്താക്കളായ 156 കുടുംബങ്ങള്ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. പദ്ധതിയില് ഉള്പ്പെട്ട അര്ഹരായ കുടുംബങ്ങള്ക്ക് ഭവന പുനരുദ്ധാരണത്തിന് അനുവദിച്ച തുക ചടങ്ങില് കൈമാറി. നഗരസഭാ ഡെപ്യൂട്ടി ചെയര്പേഴ്സണ് ആമിന ഹൈദരാലി, സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ്മാരായ അംബിക വേണു, ഇന്ദിര മണിയമ്മ, സിഡിഎസ് ചെയര്പേഴ്സണ് പൊന്നമ്മ ശശി, വൈസ് ചെയര്പേഴ്സണ് ടീന തുടങ്ങിയവര് പങ്കെടുത്തു.
date
- Log in to post comments