Post Category
കുടുംബശ്രീ ജില്ലാതല ഓണം വിപണന മേളയ്ക്ക് തുടക്കമായി
കുടുംബശ്രീ ജില്ലാതല ഓണം വിപണന മേള തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാന്ഡിനു സമീപം വില്ലേജ് സൂക്കില് അഡ്വ. മാത്യു ടി തോമസ് എംഎല്എ ഉദ്ഘാടനം ചെയ്തു. തിരുവല്ല നഗരസഭ ചെയര്പേഴ്സണ് ശാന്തമ്മ വര്ഗീസ് അധ്യക്ഷത വഹിച്ചു.
തിരുവല്ല നഗരസഭ വൈസ് ചെയര്മാന്, നഗരസഭ സെക്രട്ടറി, സിഡിഎസ് മെമ്പര് സെക്രട്ടറിമാര്, സിഡിഎസ് പ്രതിനിധികള്, ജില്ലാ മിഷന് ഉദ്യോഗസ്ഥര്, സംരംഭകര് തുടങ്ങിയവര് പങ്കെടുത്തു. കുടുംബശ്രീ അംഗങ്ങല് ഉത്പാദിപ്പിക്കുന്ന വിവിധങ്ങളായ ഉത്പന്നങ്ങള് മിതമായ വിലയില് ഇവിടെനിന്നും ലഭിക്കും.
date
- Log in to post comments