Skip to main content

ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റയാള്‍ മരിച്ചു

കാഞ്ഞങ്ങാട് കുശാല്‍ നഗറില്‍ ട്രെയിനില്‍ നിന്ന് വീണ് പരിക്ക് പറ്റിയ നിലയില്‍ കണ്ടെത്തിയ ആള്‍ മരിച്ചു. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഏകദേശം 50 വയസ്സ് പ്രായം തോന്നും. വയറിന്റെ വലത് ഭാഗത്ത് ഒരു കറുത്ത മറുക്. നെഞ്ചിന് താഴെ ഇടത് ഭാഗം ഒരു കറുത്ത മറുക് എന്നിവയാണ് അടയാളം. ഹോസ്ദുര്‍ഗ്ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആളെ തിരിച്ചറിയുന്നവര്‍ ഹൊസ്ദുര്‍ഗ്ഗ് പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുക.

date