Skip to main content

ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു

 

ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 202324 അദ്ധ്യയന വര്‍ഷം ഒന്‍പതാം ക്ലാസ്സില്‍ ഒഴിവ് വരുന്ന സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ഒക്ടോബര്‍ 15. പ്രവേശന പരീക്ഷ 2023 ഫെബ്രുവരി 11ന്. ഈ വര്‍ഷം ഗവണ്‍മെന്റ്/ഗവണ്‍മെന്റ് അംഗീകൃത വിദ്യാലയത്തില്‍ എട്ടാം ക്ലാസ്സില്‍ പഠിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് അതേ ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷകര്‍ 2008 മെയ് ഒന്നിലോ അതിന് ശേഷമോ 2010 ഏപ്രില്‍ 30ലോ അതിന് മുന്‍പോ ജനിച്ചവരായിരിക്കണം. എസ്.എസി/എസ്.ടി/ഒ.ബി.സി വിഭാഗക്കാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും പ്രായപരിധി ബാധകമാണ്. പ്രവേശന പരീക്ഷ സംബന്ധിച്ച വിവരങ്ങള്‍ക്കും ഓരോ വിദ്യാലയത്തിലും ഒഴിവുള്ള സീറ്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കും www.navodaya.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. അതാത് ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയ പ്രിന്‍സിപ്പാളുമായും ബന്ധപ്പെടാം.

date