Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ലച്ചായ ചിത്രരചന മത്സരം സെപ്റ്റംബർ 7ന്

 

ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണ കൂടവും ഡി ടി പി സിയും ചേർന്ന് ജലച്ചായ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ ഏഴിന് രാവിലെ 10 മണിക്ക്  കണ്ണൂർ മുനിസിപ്പൽ ഹയർ സെക്കണ്ടറി സ്‌കൂളിലാണ് മത്സരം. എൽ പി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി/കോളേജ് എന്നീ വിഭാഗങ്ങളിലെ എല്ലാ വിദ്യാർത്ഥികൾക്കും മത്സരത്തിൽ പങ്കെടുക്കാം. താൽപ്പര്യമുള്ളവർ സെപ്റ്റംബർ അഞ്ചിന് മുമ്പ് ഡിടിപിസി ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 0497 2706336, 0497 2960336

 

വനിതാ കമ്മീഷൻ അദാലത്ത്

 

വനിതാ കമ്മീഷൻ അദാലത്ത് സെപ്റ്റംബർ 13ന് രാവിലെ 10 മണി മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

 

സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

 

കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ  തൊഴിലാളികളുടെ മക്കൾക്ക് 2021-22 അധ്യയന വർഷത്തെ പഠന മികവിനുള്ള സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച അപേക്ഷ ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസിൽ ഒക്ടോബർ 15ന് മുമ്പ് സമർപ്പിക്കണം. പ്ലസ്ടു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ യോഗ്യതാ പരീക്ഷക്ക് 70 ശതമാനം മാർക്ക് ഉണ്ടെങ്കിൽ മാത്രമേ പരിഗണിക്കൂ. അപേക്ഷാ ഫോറത്തിന്റെ മാതൃകയും വിശദ വിവരങ്ങളും ജില്ലാ ഓഫീസിലും യൂണിയൻ ഓഫീസിലും ലഭിക്കും. ഫോൺ: 0497 2705182.

 

സീറ്റൊഴിവ്

 

കയ്യൂർ ഗവ. ഐ ടി ഐ യിൽ ഈ വർഷത്തെ പ്രവേശനത്തിന് വനിതാ സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. താൽപ്പര്യമുള്ളവർ സെപ്റ്റംബർ 12ന് വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷ നൽകണം. അപേക്ഷ ഫോറം ഐ ടി ഐ യിൽ ലഭ്യമാണ്. ഫോൺ: 0467 2230980

 

സ്‌കോൾ കേരള; സ്വയം പഠന സഹായി വിൽപന തുടങ്ങി

 

സ്‌കോൾ കേരള മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഹയർ സെക്കണ്ടറി ഒന്നും രണ്ടും വർഷ വിദ്യാർഥികൾക്കുള്ള സ്വയം പഠന സഹായികളുടെ വിൽപന ജില്ലാ കേന്ദ്രങ്ങളിൽ തുടങ്ങി. ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി  എന്നീ വിഷയങ്ങളുടെ ഒന്നും രണ്ടും വർഷത്തെ സ്വയം പഠന സഹായികളാണ് വിൽപനക്കുള്ളത്. www.scolekerala.org മുഖേന ഓൺലൈനായോ ഓഫ്‌ലൈനായോ പുസ്തക വില അടച്ച് ചെലാൻ ജില്ലാ കേന്ദ്രങ്ങളിൽ ഹാജരാക്കണം.

date