Skip to main content
കൃഷിവകുപ്പിന്റെ ഓണ വിപണിയുടെ ജില്ലാ തല ഉദ്‌ഘാടനം കുറുപ്പംപടിയിൽ  എൽദോസ് കുന്നപ്പിള്ളി എം.എൽ.എ  നിർവ്വഹിക്കുന്നു

കൃഷിവകുപ്പിന്റെ ഓണ വിപണിക്ക് ജില്ലയിൽ തുടക്കം  , ജില്ലാതല ഉദ്‌ഘാടനം കുറുപ്പംപടിയിൽ 

 

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നാലു ദിവസം നീളുന്ന  ഓണ വിപണികൾക്ക് ജില്ലയിൽ തുടക്കമായി. വിപണികളുടെ ജില്ലാ തല ഉദ്‌ഘാടനം  കുറുപ്പംപടിയിൽ  എൽദോസ് കുന്നപ്പിള്ളി എം.എൽ.എ 
നിർവ്വഹിച്ചു. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ 120 ഓണ ചന്തകളാണ് നടത്തുന്നത്. 

ഓണക്കാലത്ത് കർഷകർക്ക് തങ്ങളുടെ വിളകൾക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കുകയും  ഉപഭോക്താകൾക്ക് വിപണി വിലയിൽ നിന്നും കുറഞ്ഞ നിരക്കിൽ ഉത്പന്നങ്ങൾ ലഭ്യമാക്കുകയുമാണ് ഓണ ചന്തകൾ വഴി കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്. കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ചതും ഹോർട്ടികോർപ്പ് വഴി ലഭ്യമാക്കിയതുമായ പച്ചക്കറികളാണ് ചന്തകളിൽ ഉള്ളത്. ഓണസദ്യ ഒരുക്കുന്നതിനാവശ്യമായ എല്ലാ ഇനം പച്ചക്കറികളും ചന്തകളിൽ ലഭ്യമാണ്. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്  അധ്യക്ഷത വഹിച്ചു.  കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ ആദ്യ വില്പന നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.ടി. അജിത്, അംബിക മുരളീധരൻ, ഡെയ്‌സി ജെയിംസ്, രായമംഗലം ഗ്രാമ പഞ്ചായത്ത് അംഗം സജി പടയാട്ടിൽ,  ഫാർമർ പ്രൊഡ്യൂസേഴ്സ് സംഘടന പ്രതിനിധി പി. എം. ജോസഫ്,  പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി ജോസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.എൻ. മോളി തുടങ്ങിയവർ പങ്കെടുത്തു. 

കുറുപ്പുംപടി ബസ് സ്റ്റാൻഡിന് സമീപമാണ് ഓണ വിപണി തുറന്നിട്ടുള്ളത്. പെരുമ്പാവൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കീഴിൽ മറ്റ് ഏഴ് ഇടങ്ങളിൽ കൂടി ഓണ ചന്തകൾ തുറന്നിട്ടുണ്ട്. സെപ്റ്റംബർ ഏഴാം തീയതി വരെയാണ് ചന്തകളുടെ പ്രവർത്തനം .

date