വടവുകോട് ജീവിത വിജയ പരിശീലന പരിപാടി സംഘടിപ്പിച്ചു
വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസിന്റെ ആഭിമുഖ്യത്തിൽ "ജീവിത വിജയം എങ്ങനെ നേടാം" എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഐരാപുരം എസ്.സി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത് ഉദ്ഘാടനം ചെയ്തു.
വളയൻചിറങ്ങര ശ്രീശങ്കര വിദ്യാപീഠം കോളേജിലെ ഉന്നത ഭാരത അഭിയാൻ സെല്ലുമായി സഹകരിച്ച് നടത്തിയ പരിപാടിയിൽ മഴുവന്നൂർ ഗ്രാമ പഞ്ചായത്ത് അംഗം എസ്. ശ്രീലക്ഷ്മി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഓമന നന്ദകുമാർ, രാജമ്മ, ഉന്നത ഭാരത് അഭിയാൻ സെൽ കൺവീനർ എം.ജി. വിശ്വൻ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ സോബിയ മോൾ, എസ്. ശ്രീനാഥ് തുടങ്ങിയവർ സംസാരിച്ചു.
പരിശീലന പരിപാടിയിൽ കില റിസോഴ്സ് പേഴ്സൺ എം. മുകേഷ് ക്ലാസുകൾ നയിച്ചു. പരിപാടിയോടനുബന്ധിച്ച് കായിക മേഖലയിൽ മികവ് തെളിയിച്ചവരെ അനുമോദിച്ചു. തായിക്കോണ്ടോയിൽ 75 കിലോഗ്രാം വിഭാഗത്തിൽ സംസ്ഥാന തലത്തിൽ സ്വർണം നേടിയ അനാമിക. വി. അനിൽ, 65 കിലോഗ്രാം വിഭാഗത്തിൽ വെങ്കല മെഡൽ ജേതാവായ അഭിനവ് വി. അനിൽ, കോട്ടയം ജില്ല വനിത ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുത്ത ആതിര രാജേഷ് എന്നിവരെയാണ് പുരസ്കാരങ്ങൾ നൽകി അനുമോദിച്ചത്.
- Log in to post comments