Skip to main content

നെഹ്റു ട്രോഫി കേരളത്തിന്‍റെ കൂട്ടായ്മയുടെ  പ്രതീകം മന്ത്രി കെ.എന്‍. ബാലഗോപാലന്‍

 

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി കേരളത്തിന്‍റെ കൂട്ടായ്മയുടെ പ്രതീകമാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. രണ്ടാമത് ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കോവിഡിനെതിരായ പോരാട്ടത്തിനുശേഷം സംസ്ഥാനം തിരിച്ചുവരവിന്‍റെ പാതയിലാണെന്ന് വ്യക്തമാക്കുതാണ് വള്ളംകളിയിലെ ജനപങ്കാളിത്തം. 12 മത്സരങ്ങള്‍ ഉള്‍പ്പെടുന്ന സി.ബി.എല്‍ പരമ്പര നവംബര്‍ 26ന് കൊല്ലത്ത് സമാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

date