Skip to main content

സാക്ഷരതാ വാരാചരണത്തിന് തുടക്കമായി 

 

കോട്ടയം : സാക്ഷരതാ തുടർവിദ്യാഭ്യാസ പ്രവർത്തനങ്ങൾ സാമൂഹ്യ പുരോഗതിക്ക് അനിവാര്യമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു. സാക്ഷരതാ മിഷന്റ ആഭിമുഖ്യത്തിൽ കോട്ടയത്ത് നടന്ന സാക്ഷരതാ വാരാചരണ പരിപാടികളുടെയും പത്താം ക്ലാസ്, ഹയർസെക്കൻഡറി തുല്യതാ പഠന ക്ലാസുകളുടെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാക്ഷരത മുതൽ ഹയർസെക്കൻഡറി വരെയുള്ള കേരളത്തിലെ അനൗപചാരിക വിദ്യാഭ്യാസം രാജ്യത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം പി.കെ. വൈശാഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ.വി.വി മാത്യു മുഖ്യപ്രഭാക്ഷണം നടത്തി. ജില്ലയിൽ കൂടുതൽ തുല്യതാ പഠിതാക്കളെ ചേർത്ത പ്രേരക്മാരായ ശ്രീകല എം നായർ , അന്നമ്മ കെ.മാത്യു, ഐവി ഐപ്പ്, പി.വി. പ്രേമലത, എന്നിവരെ ചടങ്ങിൽ ആദരിച്ചു.  റെജി മാത്യു, എം എസ് . സുമേഷ്, കെ രാജ്മോഹൻ, ഇ ടി ജോൺ, ശ്രീകല. എം.നായർ , എം.എൻ.കുമാരിയമ്മ, ആർ. ഷൈലമ്മ എന്നിവർ പ്രസംഗിച്ചു. സാക്ഷരതാ വാരാചരണത്തിന്റെ ഭാഗമായി സാക്ഷരതാ പതാക ഉയർത്തൽ, നിരക്ഷരത നിർമ്മാർജ്ജന പ്രതിജ്ഞ എടുക്കൽ, സാക്ഷരത - തുടർ വിദ്യാഭ്യാസ പ്രവർത്തകരെ ആദരിക്കൽ, സാക്ഷരത, തുല്യതാ സർട്ടിഫിക്കറ്റ് വിതരണം, സാക്ഷരതാ തുല്യതാ പഠിതാക്കളുടെ സംഗമം, തുല്യതാ പഠന ക്ലാസുകൾ ആരംഭിക്കൽ , തുല്യതാ പഠിതാക്കൾക്കായി വിവിധ മത്സരങ്ങൾ , ചർച്ചകൾ, സെമിനാറുകൾ, അക്ഷരദീപം തെളിക്കൽ, ഓണാഘോഷ പരിപാടികൾ എന്നിവ സംഘടിപ്പിക്കുമെന്ന് സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ.വി.വി. മാത്യു അറിയിച്ചു

date