ഓണാഘോഷം 2022 ജില്ലാതല ഉദ്ഘാടനം നാളെ പത്തനംതിട്ടയില്‍
ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ(ഡിടിപിസി) ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ആറു മുതല്‍ 12 വരെ സംഘടിപ്പിക്കുന്ന ഓണാഘോഷം 2022ന്റെ ജില്ലാതല ഉദ്ഘാടനം നാളെ വൈകുന്നേരം അഞ്ചിന് പത്തനംതിട്ട ശ്രീചിത്തിര തിരുനാള്‍ ടൗണ്‍ ഹാളില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും.
ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, പത്തനംതിട്ട നഗരസഭ ചെയര്മാന് അഡ്വ. ടി. സക്കീര്‍ ഹുസൈന്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രശസ്ത പിന്നണി ഗായിക മഞ്ജരി വിശിഷ്ടാതിഥിയാകും.
ജില്ലാതല ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്ന് (6) വൈകുന്നേരം നാലിന് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് സെന്‍ട്രല്‍ ജംഗ്ഷനിലൂടെ ശ്രീചിത്തിര തിരുനാള്‍ ടൗണ്‍ ഹാളിലേക്ക് ഓണാഘോഷ വിളംബര ജാഥ നടത്തും. ശിങ്കാരിമേളം, മാവേലി, പുലികളി, അമ്മന്‍കുടം, തെയ്യം, കോലം, കരടി, കോല്‍ക്കളി, മുത്തുക്കുട എന്നിവ വിളംബര ജാഥയ്ക്ക് മിഴിവേകും. പൊതുസമ്മേളനത്തിനു ശേഷം വൈകുന്നേരം 6.30ന് സെബീന റാഫി ഫോക്ലോര് സെന്റര്‍ ഗോതുരുത്തും സംഘവും അവതരിപ്പിക്കുന്ന കാറല്സ്മാന് ചവിട്ടുനാടകം അരങ്ങേറും.
- Log in to post comments