Post Category
സാമ്പത്തിക സഹായം അനുവദിച്ചു
പത്തനംതിട്ട ജില്ലയിലെ വില്‍പ്പനയില്‍ പോകാത്തതിനാല്‍ അടഞ്ഞു കിടക്കുന്ന, അടൂര്‍ റേഞ്ചിലെ ഗ്രൂപ്പ് അഞ്ച്, പത്തനംതിട്ട റേഞ്ചിലെ ഗ്രൂപ്പ് ഒന്ന്, മൂന്ന്, കോന്നി റേഞ്ചിലെ ഗ്രൂപ്പ് ഒന്ന് എന്നീ ഗ്രൂപ്പുകളിലെ കളളുഷാപ്പുകളിലെ ചെത്ത്-വില്‍പ്പന തൊഴിലാളികള്‍ക്ക് യഥാക്രമം 2,500, 2,000 രൂപ വീതം ഓണക്കാലത്ത് സാമ്പത്തിക സഹായം അനുവദിച്ചു. അര്‍ഹതപ്പെട്ട തൊഴിലാളികള്‍ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ബന്ധപ്പെട്ട എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നേരിട്ട് ഹാജരായി തുക കൈപ്പറ്റണമെന്ന് പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.എ. പ്രദീപ് അറിയിച്ചു.
date
- Log in to post comments