Skip to main content

മത്സര തീയതി നീട്ടി

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കോളേജ് വിദ്യാർഥികൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന കാരിക്കേച്ചർ, പെയിന്റിങ്, സൃഷ്ടികൾ, പ്രബന്ധം മത്സരങ്ങളിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി. പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടേറ്റിൽ 2022 സെപ്റ്റംബർ 15 വരെ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്www.bcdd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

പി.എന്‍.എക്സ്. 4144/2022

date