Skip to main content

വനിതാരത്നപുരസ്കാരം അപേക്ഷ ക്ഷണിച്ചു

വിവിധ മേഖലകളിൽ സ്തുത്യർഹമായ നേട്ടങ്ങൾ കൈവരിച്ച വനിതകളെ ആദരിക്കുന്നതിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വനിതാരത്ന പുരസ്ക്കാരം- 2022ന് അപേക്ഷിക്കാം. സാമൂഹ്യ സേവനംകായികരംഗംപ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച്  നേടിയ വിജയംസ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണംവിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര  സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച ആൾ എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വനിതകൾ നവംബർ 15നു മുമ്പ് തിരുവനന്തപുരം പൂജപ്പുരയിലുള്ള ജില്ലാ  വനിത ശിശു വികസന ഓഫീസിലേക്ക് നിർദ്ദിഷ്ട മാതൃകയിൽ അപേക്ഷ അയയ്ക്കണം. മറ്റ് വ്യക്തികൾക്കോ സംഘടനകൾക്കോ ശുപാർശയായും അപേക്ഷ നൽകാം. അപേക്ഷയോടൊപ്പം പ്രവർത്തന മേഖല വിശദീകരിക്കുന്ന രേഖകൾപ്രവർത്തന മേഖലകളിൽ കാഴ്ചവെച്ചിട്ടുള്ള വ്യത്യസ്തവും നൂതനവുമായ പ്രവർത്തനങ്ങൾനേട്ടങ്ങൾപുരസ്‌ക്കാരങ്ങൾ എന്നിവയെ സംബന്ധിച്ച വിശദവിവരങ്ങൾഫോട്ടോകൾപത്രക്കുറിപ്പുകൾപുസ്തകം എന്നിവ ഉൾപ്പെടുത്തണം. അപേക്ഷക ജീവിച്ചിരിക്കുന്ന ആളും കഴിഞ്ഞ അഞ്ച് വർഷമെങ്കിലും പ്രസ്തുത മേഖലയിൽ പ്രവർത്തിക്കുന്നവരുമാകണം.  വളരെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ അതിജീവിച്ച് നേട്ടങ്ങൾ കൈവരിച്ച വനിതകൾക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾ www.wcd.kerala.gov.in ലും 8921697457, 0471-2969101 എന്നീ നമ്പറുകളിലും ജില്ലാ വനിതശിശുവികസന ഓഫീസ് പൂജപ്പുരതിരുവനന്തപുരം ഓഫീസിലും ലഭിക്കും.

പി.എന്‍.എക്സ്. 4153/2022

date