Post Category
നെഹ്റു ട്രോഫി പ്രവചന മത്സരത്തിൽ അജിത് കുമാറിന് വിജയം
ആലപ്പുഴ: 68-ാമത് നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് പബ്ലിസിറ്റി കമ്മിറ്റി നടത്തിയ ഫലപ്രവചന മത്സരത്തില്‍ കോട്ടയം വാഴൂര്‍ നാരായണ ഭവനം എന്‍.ഡി. അജിത് കുമാര്‍ വിജയിയായി.
ആകെ ലഭിച്ച 1310 എന്‍ട്രികളിൽ 59 പേരാണ് മഹാദേവികാട് കാട്ടിൽ തെക്കതിൽ ചുണ്ടൻ നെഹ്റു ട്രോഫി നേടുമെന്ന് പ്രവചിച്ചത്.
വള്ളംകളിയുടെ സമ്മാനദാന ചടങ്ങിൽ നറുക്കെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. കൃഷിമന്ത്രി പി. പ്രസാദ് നറുക്കെടുപ്പ് നിർവഹിച്ചു.
വിജയിക്ക് പാലത്ര ഫാഷൻ ജ്വല്ലറി സ്പോൺർ ചെയ്യുന്ന പി.സി. ചെറിയാൻ സ്മാരക കാഷ് അവാർഡ് (പതിനായിരത്തിയൊന്ന് രൂപ )അടുത്ത നെഹ്റു ട്രോഫി ജലമേളയോടനുബന്ധിച്ച് സമ്മാനിക്കും.
date
- Log in to post comments