Skip to main content

ജനപ്രീതി നേടി ഖാദി ഓണം മേള

ആലപ്പുഴ: തുണിത്തരങ്ങളുടെ വൈവിധ്യവും ആകർഷകമായ കളക്ഷനും കൊണ്ട് ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഓണം മേള ജനശ്രദ്ധ നേടുന്നു. എല്ലാ പ്രായക്കാർക്കുമായി പ്രത്യേക വസ്ത്രശേഖരമൊരുക്കിയാണ് ഖാദി ബോർഡിന്റെ ജില്ലയിലെ മൂന്നു കേന്ദ്രങ്ങളും ഓണാഘോഷത്തിന് പൊലിമയേകുന്നത്.  

 ഒമ്പതിനായിരം മുതലാണ് ഖാദി സില്‍ക്‌സ് സാരികളുടെ വില. ഖാദിയുടെ എവര്‍ഗ്രീന്‍ ഹിറ്റ് സാരികളായ സിമ്പിള്‍ കര, ബൂട്ട തുടങ്ങിയ കോട്ടണ്‍ സാരികള്‍ക്ക് 1200 രൂപ മുതലാണ് വില. ജ്യൂട്ട്, മസ്‌ലിന്‍ കോട്ടണ്‍, പ്രിന്റ് സില്‍ക്ക്, സെറ്റ് സാരി, സെറ്റ് മുണ്ട്, ചുരിദാര്‍ മെറ്റീരിയലുകള്‍, ലേഡീസ് ടോപ്പുകള്‍, തുടങ്ങിയവയുടെ കളക്ഷനുമുണ്ട്.  
സില്‍ക്ക് ഷര്‍ട്ടുകള്‍, സില്‍ക്ക് കോട്ടണ്‍ ഷര്‍ട്ടുകള്‍, ജുബ്ബകള്‍, വെള്ള, കാവി, കളര്‍ ദോത്തികള്‍ തുടങ്ങിയവയാണ് പുരുഷന്‍മാരുടെ കളക്ഷനിൽ പ്രധാനമായുള്ളത്. 

എല്ലാ തുണിത്തരങ്ങള്‍ക്കും 30 ശതമാനം ഗവണ്‍മെന്റ് റിബേറ്റാണ് ഓണം മേളകളിലൂടെ ഖാദി നല്‍കുന്നത്. ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും ഒരു സമ്മാന കൂപ്പൺ ലഭിക്കും. പത്തു പവനാണ് ഒന്നാം സമ്മാനം, രണ്ട് മൂന്ന് സമ്മാനങ്ങൾ നേടുന്നവർക്ക് യഥാക്രമം അഞ്ച് പവനും ഒരു പവനും വീതം ലഭിക്കും

 കൂടാതെ  ഓരോ ആഴ്ചയിലും നടത്തുന്ന നറുക്കെടുപ്പിലൂടെ ഒരാള്‍ക്ക് 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും ലഭിക്കും. സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ ജീവനക്കാർ, സഹകരണ മേഖല, ബാങ്ക്, സ്‌കൂളുകൾ എന്നിവിടങ്ങളിലെ ജീവനക്കാർ തുടങ്ങിവര്‍ക്ക്  തവണ വ്യവസ്ഥയില്‍ ഒരു ലക്ഷം രൂപവരെയുള്ള തുണിത്തരങ്ങള്‍ വാങ്ങാൻ അവസരവുമുണ്ട്. 

 കളക്ടറേറ്റ് റോഡ് ആലപ്പുഴ,  കാളികുളം ചേര്‍ത്തല,  കായംകുളം ചാരുംമൂട് വെണ്മണി എന്നിവിടങ്ങളിലാണ് ഖാദി ഗ്രാമ സൗഭാഗ്യ
 ഷോറുമുകള്‍.

date