Skip to main content

ഓണം കൊണ്ടാടാന്‍ നെടുമങ്ങാടും റെഡി, സാംസ്‌കാരിക സമ്മേളനം നാളെ (സെപ്റ്റംബര്‍ 7)

**ഉദ്ഘാടനം മന്ത്രി ജി. ആര്‍. അനില്‍, ആസിഫ് അലി മുഖ്യാതിഥി

ഉത്സവമേളവും ആഘോഷ പെരുമയുമായി ഓണത്തെ വരവേല്‍ക്കാന്‍ നെടുമങ്ങാടും തയ്യാര്‍. വിനോദസഞ്ചാര വകുപ്പും നെടുമങ്ങാട് നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഓണോത്സവം 2022'ന് തുടക്കമായി. മേളയുടെ ഭാഗമായ സാംസ്‌കാരിക സമ്മേളനം ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ നാളെ (സെപ്റ്റംബര്‍ 7) ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ആസിഫ് അലി മുഖ്യാതിഥിയാകും.

നെടുമങ്ങാട് കല്ലിംഗല്‍ ഗ്രൗണ്ടില്‍ നടക്കുന്ന മേളയില്‍ സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍ വകുപ്പുകളുടേയും നെടുമങ്ങാട് മുനിസിപ്പാലിറ്റിയുടേയും പ്രദര്‍ശന- വിപണന സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. കളരിപ്പയറ്റ് ഉള്‍പ്പെടെയുള്ള വിവിധ നാടന്‍ കലാരൂപങ്ങള്‍, സ്‌കൂള്‍- കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള കലാകായിക മത്സരങ്ങള്‍, അത്തപ്പൂക്കളമത്സരം, തിരുവാതിരകളി മത്സരം, സംഗീത - നൃത്ത പരിപാടികള്‍ എന്നിവയും മേളയില്‍ അരങ്ങേറും. നെടുമങ്ങാടിന്റെ രാവുകളില്‍ നക്ഷത്രശോഭ തീര്‍ക്കാന്‍ വ്യാപാരി വ്യവസായികളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഒരുക്കുന്ന വൈദ്യുത ദീപാലങ്കാരവുമുണ്ട്.

സെപ്തംബര്‍ 11ന് നടക്കുന്ന വര്‍ണ്ണാഭമായ ഘോഷയാത്രയോടെ ഓണാഘോഷ പരിപാടികള്‍ സമാപിക്കും . നെടുമങ്ങാട് മുന്‍സിപ്പാലിറ്റി പരിസരത്തുനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര മാര്‍ക്കറ്റ് ജംഗ്ഷന്‍, സൂര്യ തിയേറ്റര്‍ റോഡു വഴി കച്ചേരിനടയില്‍ സമാപിക്കും. തെയ്യം, ശിങ്കാരിമേളം, ചെണ്ടമേളം, പഞ്ചവാദ്യം, വിവിധ കലാരൂപങ്ങള്‍, എന്‍.സി.സി, എന്‍.എസ്.എസ്, എസ്.പി.സി കേഡറ്റ്‌സ്, സ്‌കൂള്‍- കോളേജ് വിദ്യാര്‍ത്ഥികള്‍, ആശാ വര്‍ക്കര്‍മാന്‍, അംഗനവാടി ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരും പങ്കെടുക്കും.

date